കാൻസർ ബാധിതനായ ആരാധകന് വീഡിയോകോളിലൂടെ സർപ്രൈസ് നല്‍കി നടന്‍ കമല്‍ ഹാസന്‍ കാൻസറിന്‍റെ മൂന്നാം സ്റ്റേജിലുള്ള സാകേതുമായും കുടുംബവുമായും കമൽ ഹാസൻ വീഡിയോ കോളിലൂടെ സംവദിക്കുന്ന വീഡിയോയാണ് ഇന്‍റർനെറ്റിൽ തരംഗമാകുന്നത്.
പ്രിയപ്പെട്ട താരത്തെ കണ്ട അമ്പരപ്പ് സാകേത് വീഡിയോയിൽ പ്രകടമാക്കുന്നുണ്ട്. ആരാധകനോട് സംസാരിക്കുമ്പോൾ ഉലകനായകൻ കരയുന്നതായും കാണാം. സാകേതിന് എല്ലാ ആത്മവിശ്വാസവും പകരുമ്പോഴും വികാരാതീതനാകുന്ന സൂപ്പർതാരത്തിന്‍റെ വീഡിയോ ആരാധകർ ലൈക്ക് ചെയ്‌തും പങ്കുവച്ചും സമൂഹമാധ്യമങ്ങളിൽ വൈറലായി.
-
In a heartwarming gesture, Makkal Needhi Maiam leader #KamalHaasan connected via zoom call to surprise his fan Saketh who has been diagnosed with terminal brain cancer (stage 3). @maiamofficial pic.twitter.com/EQgRMHEEXY
— Janardhan Koushik (@koushiktweets) June 23, 2021 " class="align-text-top noRightClick twitterSection" data="
">In a heartwarming gesture, Makkal Needhi Maiam leader #KamalHaasan connected via zoom call to surprise his fan Saketh who has been diagnosed with terminal brain cancer (stage 3). @maiamofficial pic.twitter.com/EQgRMHEEXY
— Janardhan Koushik (@koushiktweets) June 23, 2021In a heartwarming gesture, Makkal Needhi Maiam leader #KamalHaasan connected via zoom call to surprise his fan Saketh who has been diagnosed with terminal brain cancer (stage 3). @maiamofficial pic.twitter.com/EQgRMHEEXY
— Janardhan Koushik (@koushiktweets) June 23, 2021
സാകേതിന്‍റെ കുടുംബമാണ് കമൽ ഹാസനുമായുള്ള വെർച്വൽ കൂടിക്കാഴ്‌ച ഒരുക്കിയത്. കമൽ ഹാസനെ സ്ക്രീനിൽ കണ്ട സാകേത് ഇത് എന്തോ ഗ്രാഫിക്‌സ് ടെക്‌നിക് ആണെന്ന അമ്പരപ്പ് പങ്കുവെക്കുന്നുണ്ട്. എന്നാൽ, കമൽ ഹാസൻ സംസാരിക്കാൻ തുടങ്ങിയപ്പോൾ ആരാധകൻ അത്ഭുതപ്പെട്ടു.
ആരാധകന് ആത്മവിശ്വാസം നൽകി, വികാരാധീതനായി ഉലകനായകൻ
തെരഞ്ഞെടുപ്പിൽ നന്നായി പരിശ്രമിച്ചുവെന്നും അടുത്ത തവണ എന്തായാലും ജയിക്കുമെന്നുമാണ് കമലിനെ കണ്ടപ്പോൾ ആരാധകൻ ആദ്യം പറഞ്ഞത്. താൻ തന്‍റെ കുഞ്ഞിനും ഭാര്യക്കും കുടുംബത്തിനുമായി തിരിച്ചുവരുമെന്ന് സാകേത് ആത്മവിശ്വാസം പ്രകടിപ്പിച്ചു. നിങ്ങൾ ഉറപ്പായും ജയിക്കുമെന്ന് കമല്‍ഹാസനും മറുപടി നല്‍കി.
More Read: സുരേഷ് ഗോപിക്ക് പ്രധാനമന്ത്രിയുടെ പിറന്നാള്‍ ആശംസ;നന്ദി അറിയിച്ച് താരം
'ഞാൻ എല്ലാവരോടും പറയാറുണ്ട്, ആരും പരാജിതരല്ല എന്ന്.നിങ്ങൾ ജയിക്കാൻ വേണ്ടി പിറന്നവരാണ്. അതുകൊണ്ട് പരിശ്രമിച്ചുകൊണ്ടേയിരിക്കൂ,' കമൽ സാകേതിന് ആത്മവിശ്വാസം നൽകി.
വിരുമാണ്ടി എന്ന കമലിന്‍റെ കഥാപാത്രത്തിന്‍റെ പേരാണ് മകന് നൽകിയിരിക്കുന്നതെന്ന് സാകേത് തന്‍റെ ഇഷ്ടതാരത്തിനോട് പറഞ്ഞു. ഇതിനെല്ലാം പുറമെ, 2000ൽ റിലീസ് ചെയ്‌ത ഹേയ് റാമിലെ കമൽ ഹാസന്‍റെ കഥാപാത്രത്തിന്‍റെ പേരും സാകേത് എന്നായിരുന്നു.