2021ലെ തമിഴ്‌നാട് നിയമസഭാ തെരെഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് നടൻ കമൽ ഹാസൻ. എന്നാൽ, താൻ മത്സരിക്കുന്ന നിയോജകമണ്ഡലം ഏതെന്ന് താരം വ്യക്തമാക്കിയിട്ടില്ല. അടുത്ത വർഷം മെയില്‍ നടക്കുന്ന തെരഞ്ഞെടുപ്പിനായി കമൽ ഹാസനും മക്കൾ നീതി മയ്യവും പ്രചാരണ പരിപാടികൾ ആരംഭിച്ചിട്ടുണ്ട്.
-
#KamalHassan & his @maiamofficial has kick started election campaign for 2021 May, #TNAssemblyElections.
— Sreedhar Pillai (@sri50) December 14, 2020 " class="align-text-top noRightClick twitterSection" data="
At a meeting in #Madurai @ikamalhaasan said : “ I will definitely contest in upcoming TN assembly elections”. He will announce his constituency later, closer to elections”. pic.twitter.com/01LwuZFDk9
">#KamalHassan & his @maiamofficial has kick started election campaign for 2021 May, #TNAssemblyElections.
— Sreedhar Pillai (@sri50) December 14, 2020
At a meeting in #Madurai @ikamalhaasan said : “ I will definitely contest in upcoming TN assembly elections”. He will announce his constituency later, closer to elections”. pic.twitter.com/01LwuZFDk9#KamalHassan & his @maiamofficial has kick started election campaign for 2021 May, #TNAssemblyElections.
— Sreedhar Pillai (@sri50) December 14, 2020
At a meeting in #Madurai @ikamalhaasan said : “ I will definitely contest in upcoming TN assembly elections”. He will announce his constituency later, closer to elections”. pic.twitter.com/01LwuZFDk9
"വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഞാൻ തീർച്ചയായും മത്സരിക്കും. ഞാൻ മത്സരിക്കുന്ന നിയോജക മണ്ഡലത്തെക്കുറിച്ച് പിന്നീട് പ്രഖ്യാപിക്കും," എന്ന് മധുരയിൽ നടന്ന ഒരു യോഗത്തിൽ ഉലകനായകൻ അറിയിച്ചു. തെരഞ്ഞെടുപ്പിന് മുന്നോടിയായി കമൽ ഹാസനും മക്കൾ നീതി മയ്യവും മധുര, തേനി, ദിണ്ടിഗൽ, വിരുദുനഗർ, തിരുനെൽവേലി, തൂത്തുക്കുടി, കന്യാകുമാരി ജില്ലകളിലാണ് പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചത്.
2018ലാണ് താരം മക്കൾ നീതി മയ്യം എന്ന പാർട്ടി രൂപീകരിച്ചത്. അടുത്ത തെരഞ്ഞെടുപ്പോടെ സംസ്ഥാനത്തെ മൂന്നാമത്തെ വലിയ കക്ഷിയായി മക്കൾ നീതി മയ്യം മാറുമെന്ന് നേരത്തെ പാർട്ടി പ്രസിഡന്‍റ് കൂടിയായ കമൽ ഹാസൻ വ്യക്തമാക്കിയിരുന്നു.