Vikram release date to be announced: ഒടുവില്‍ പ്രേക്ഷകര്‍ കാത്തിരുന്ന കമല്‍ ഹാസന്‍ ചിത്രം 'വിക്ര'ത്തിന്‍റെ റിലീസ് തീയതി പുറത്ത്. കമല്‍ ഹാസന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ച്ച് 14നാണ് തിയേറ്ററുകളിലെത്തുക.
രാജ് കമല്‍ ഫിലിംസിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് റിലീസ് തീയതി പുറത്തുവിട്ടത്. '2022 മാര്‍ച്ച് 14ന് രാവിലെ ഏഴ് മണിക്ക് വിക്രം തിയേറ്റര്‍ റിലീസായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തും.'- രാജ് കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണല്‍ കുറിച്ചു.
-
#VIKRAM theatrical release date to be announced on March 14th,2022 at 7AM#VikramReleaseAnnouncement #KamalHaasan@ikamalhaasan @Dir_Lokesh @VijaySethuOffl #FahadhFaasil @girishganges @anirudhofficial @turmericmediaTM pic.twitter.com/FV4CYos7Sc
— Raaj Kamal Films International (@RKFI) March 3, 2022 " class="align-text-top noRightClick twitterSection" data="
">#VIKRAM theatrical release date to be announced on March 14th,2022 at 7AM#VikramReleaseAnnouncement #KamalHaasan@ikamalhaasan @Dir_Lokesh @VijaySethuOffl #FahadhFaasil @girishganges @anirudhofficial @turmericmediaTM pic.twitter.com/FV4CYos7Sc
— Raaj Kamal Films International (@RKFI) March 3, 2022#VIKRAM theatrical release date to be announced on March 14th,2022 at 7AM#VikramReleaseAnnouncement #KamalHaasan@ikamalhaasan @Dir_Lokesh @VijaySethuOffl #FahadhFaasil @girishganges @anirudhofficial @turmericmediaTM pic.twitter.com/FV4CYos7Sc
— Raaj Kamal Films International (@RKFI) March 3, 2022
Vikram shoot complete: കഴിഞ്ഞ ദിവസം സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതായി സംവിധായകന്‍ ലോകേഷ് കനകരാജ് അറിയിച്ചിരുന്നു. സംവിധായകന്‍ ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു. ഫഹദിന്‍റെ ഒരു വീഡിയോ പങ്കുവച്ച് കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തീകരിച്ച വിവരം ലോകേഷ് കനകരാജ് അറിയിച്ചത്.
110 days of Vikram shoot: '110 ദിവസം കൊണ്ടാണ് 'വിക്രം' പൂര്‍ത്തീകരിച്ചതെന്നും കനകരാജ് കുറിച്ചു. 'വിക്രം' ടീമില്‍ സഹകരിച്ച എല്ലാവര്‍ക്കും നന്ദി പറയാനും സംവിധായകന്‍ മറന്നില്ല.
Vikram cast and crew: 'വിക്ര'ത്തില്‍ സുപ്രധാന വേഷത്തിലാണ് ഫഹദ് പ്രത്യക്ഷപ്പെടുന്നത്. ഫഹദിനെ കൂടാതെ മലയാളത്തില്‍ നിന്നും നരേന്‍, കാളിദാസ് ജയറാം, ആന്‍റണി വര്‍ഗീസ് എന്നിവും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ശിവാനി നാരായണന്‍, അര്‍ജുന്‍ ദാസ് എന്നിവരും വേഷമിടും.
കമല്‍ ഹാസന്‍റെ രാജ് കമല്‍ ഫിലിം ഇന്‍റര്‍നാഷണലിന്‍റെ ബാനറിലാണ് നിര്‍മാണം. ലോകേഷ് കനകരാജും രത്‌നകുമാറും ചേര്‍ന്നാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത്. അനിരുദ്ധ് ആണ് സംഗീതം. ഫിലോമിന്‍ രാജ് ആണ് എഡിറ്റിങ്. അന്‍പറിവ് സംഘട്ടന സംവിധാനവും നിര്‍വഹിക്കും. ദിനേശ് ആണ് നൃത്ത സംവിധാനം.
Vikram audio rights: 'വിക്ര'ത്തിന്‍റെ ഓഡിയോ റൈറ്റ്‌സ് സോണി മ്യൂസിക് സ്വന്തമാക്കിയിരുന്നു. വന്‍ തുകയ്‌ക്കാണ് ഓഡിയോ റൈറ്റ്‌സ് സോണി മ്യൂസിക് സ്വന്തമാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
Also Read: 'മരിക്കാന്‍ പേടിയുണ്ടോ...???' 2 മിനിറ്റ് മുള്‍മുനയില്‍ നിര്‍ത്തി 'പട'