ചെന്നൈയില്‍ ബൈക്കിന് മുന്നിലേക്ക് ഫ്ലക്സ് വീണ് യുവതി മരിച്ച സംഭവത്തിന് ഉത്തരവാദി തമിഴ്നാട് സർക്കാരാണെന്ന് കമൽഹാസൻ. എവിടെ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന ബോധം പോലും സർക്കാരിനറിയില്ലെന്നും ഇത്തരക്കാരുടെ അനാസ്ഥമൂലം ഇനി എത്ര ജീവനുകള്‍ പൊലിയുമെന്ന് അറിയില്ലെന്നും കമല്‍ഹാസന്‍ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലൂടെ പറഞ്ഞു. യുവതിയുടെ മരണത്തിന് ഉത്തരവാദികളായ രാഷ്ട്രീയകാർക്ക് നേരെ കർശന നടപടിയുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
-
தமிழகத்தில் அலட்சியக்கொலைகள் இன்னும் தொடர்ந்து நடந்து கொண்டிருக்கின்றது. அவை உடனடியாக நிறுத்தப்பட வேண்டும். இரங்கல் தெரிவித்துக் கொண்டிருப்பதற்காக மட்டுமே நாம் இங்கு இல்லை. இதை நிறுத்தவைப்பது நமது கடமை. அரசின் அலட்சியம் அக்கறையாக
— Kamal Haasan (@ikamalhaasan) September 20, 2019 " class="align-text-top noRightClick twitterSection" data="
மாற வேண்டும். pic.twitter.com/RQgaiORiHc
">தமிழகத்தில் அலட்சியக்கொலைகள் இன்னும் தொடர்ந்து நடந்து கொண்டிருக்கின்றது. அவை உடனடியாக நிறுத்தப்பட வேண்டும். இரங்கல் தெரிவித்துக் கொண்டிருப்பதற்காக மட்டுமே நாம் இங்கு இல்லை. இதை நிறுத்தவைப்பது நமது கடமை. அரசின் அலட்சியம் அக்கறையாக
— Kamal Haasan (@ikamalhaasan) September 20, 2019
மாற வேண்டும். pic.twitter.com/RQgaiORiHcதமிழகத்தில் அலட்சியக்கொலைகள் இன்னும் தொடர்ந்து நடந்து கொண்டிருக்கின்றது. அவை உடனடியாக நிறுத்தப்பட வேண்டும். இரங்கல் தெரிவித்துக் கொண்டிருப்பதற்காக மட்டுமே நாம் இங்கு இல்லை. இதை நிறுத்தவைப்பது நமது கடமை. அரசின் அலட்சியம் அக்கறையாக
— Kamal Haasan (@ikamalhaasan) September 20, 2019
மாற வேண்டும். pic.twitter.com/RQgaiORiHc
ഇരുചക്രവാഹനത്തില്‍ യാത്രചെയ്യുന്നതിനിടെ അനധികൃതമായി സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡ് തലയില്‍ വീണ് പിന്നാലെ വന്ന ടാങ്കറിലിടിച്ചായിരുന്നു ചെന്നൈയില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ ശുഭശ്രീ മരിച്ചത്. സ്കൂട്ടര്‍ ഓടിക്കുമ്പോള്‍ യുവതി ഹെല്‍മറ്റും ധരിച്ചിരുന്നു. പനീര്‍ശെല്‍വവും പളനിസ്വാമിയും പങ്കെടുക്കാനിരിക്കുന്ന ഒരു വിവാഹത്തിന്‍റെ വിളമ്പര പോസ്റ്റര്‍ ആയിരുന്നു ശുഭശ്രീക്കുമേല്‍ പതിച്ചത്. ടാങ്കര്‍ ലോറിയുടെ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫ്ലക്സ് തയ്യാറാക്കി നല്‍കിയ പ്രസ് സീല്‍ ചെയ്തിട്ടുണ്ട്. യുവതിയുടെ മരണത്തില്‍ സര്‍ക്കാരിനെതിരെ ഡി എം കെയും രംഗത്തെത്തിയിരുന്നു.