വെട്രിമാരൻ, ഗൗതം വാസുദേവ് മേനോൻ, സുധ കൊങ്ങര, വിഘ്‌നേഷ് ശിവൻ തുടങ്ങി തമിഴകത്തിലെ പ്രമുഖ സംവിധായകർ ഒരുക്കിയ ആന്തോളജി ചിത്രം ‘പാവ കഥൈകള്‍’ നെറ്റ്ഫ്ലിക്‌സിൽ പ്രദർശനം തുടരുകയാണ്. രണ്ട് ദിവസം മുൻപ് റിലീസിനെത്തിയ തമിഴ് ആന്തോളജിയിലെ തങ്കം ചിത്രത്തിലൂടെ കാളിദാസ് ജയറാമും ഗംഭീരപ്രകടനമാണ് കാഴ്ചവെച്ചത്.
![പാവ കഥൈകള്‍ കാളിദാസ് പുതിയ വാർത്ത തമിഴ് ആന്തോളജി കാളിദാസ് വാർത്ത തമിഴ് ആന്തോളജി തങ്കം വാർത്ത കാളിദാസ് തങ്കം വാർത്ത സത്താർ തങ്കം കാളിദാസ് വാർത്ത സൂര്യ കാളിദാസ് വാർത്ത ദുൽഖർ കാളിദാസ് വാർത്ത സുധാ കൊങ്ങര കാളിദാസ് വാർത്ത surya dq and nelsonkalidas news sulquer salman to kalidas sathar news nelson dilipkumar to kalidas thankam news pava kathaikal thankam news thangham anthology sudha kongara news](https://etvbharatimages.akamaized.net/etvbharat/prod-images/9941436_thangam.jpg)
കൊച്ചു കൊച്ചു സന്തോഷങ്ങൾ, എന്‍റെ വീട് അപ്പുവിന്‍റേം ചിത്രങ്ങളിലൂടെ മലയാളിക്ക് പ്രിയങ്കരനായ ജയറാമിന്‍റെ മകൻ വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തിയപ്പോൾ വിജയചിത്രങ്ങളുടെ ഭാഗമാകുന്നത് വിരളമായിരുന്നു. എന്നാൽ, തന്നിലെ നടനെ പൂർണമായും കാളിദാസ് പ്രയോഗിച്ചത് പാവ കഥൈകളിൽ സുധാ കൊങ്ങര സംവിധാനം ചെയ്‌ത തങ്കം ചിത്രത്തിലാണെന്ന് തന്നെ പറയാം.
![പാവ കഥൈകള്‍ കാളിദാസ് പുതിയ വാർത്ത തമിഴ് ആന്തോളജി കാളിദാസ് വാർത്ത തമിഴ് ആന്തോളജി തങ്കം വാർത്ത കാളിദാസ് തങ്കം വാർത്ത സത്താർ തങ്കം കാളിദാസ് വാർത്ത സൂര്യ കാളിദാസ് വാർത്ത ദുൽഖർ കാളിദാസ് വാർത്ത സുധാ കൊങ്ങര കാളിദാസ് വാർത്ത surya dq and nelsonkalidas news sulquer salman to kalidas sathar news nelson dilipkumar to kalidas thankam news pava kathaikal thankam news thangham anthology sudha kongara news](https://etvbharatimages.akamaized.net/etvbharat/prod-images/9941436_kali.jpg)
സത്താര്‍ എന്ന ട്രാന്‍സ്‌ജെന്‍ഡറുടെ കഥാപാത്രം അക്ഷരാർഥത്തിൽ സിനിമ കണ്ട ഓരോ പ്രേക്ഷകനുള്ളിലും നിറഞ്ഞിട്ടുണ്ട്. വൈകാരിക രംഗങ്ങളിൽ കരയിപ്പിച്ചും പ്രേക്ഷകനെ ആസ്വാദനത്തിന്‍റെ പൂർണതലങ്ങളിലെത്തിച്ചും താരത്തിന്‍റെ സത്താർ ശ്രദ്ധ നേടുകയാണ്. കാളിദാസിന്‍റെ തിരിച്ചുവരവെന്ന് പലരും അഭിപ്രായപ്പെട്ട അഭിനയപ്രകടനത്തിന് ആരാധകർ മാത്രമല്ല, നിരവധി സിനിമാപ്രമുഖരും പ്രശംസയറിയിച്ചു. ദുല്‍ഖര്‍ സല്‍മാൻ, സൂര്യ എന്നിവരാണ് താരത്തിന് അഭിനന്ദനവുമായി എത്തിയത്.
-
Happened to watch “Thangam” from #PaavaKadhaigal ! Sudha Maam you’ve touched and moved the viewers once again with such a delicate and tender story. @kalidas700 your portrayal was endearing, fragile and heartbreaking. @imKBRshanthnu you were mature strong and intense. 🤗👏🏻👏🏻 pic.twitter.com/mAX0FchrMc
— dulquer salmaan (@dulQuer) December 18, 2020 " class="align-text-top noRightClick twitterSection" data="
">Happened to watch “Thangam” from #PaavaKadhaigal ! Sudha Maam you’ve touched and moved the viewers once again with such a delicate and tender story. @kalidas700 your portrayal was endearing, fragile and heartbreaking. @imKBRshanthnu you were mature strong and intense. 🤗👏🏻👏🏻 pic.twitter.com/mAX0FchrMc
— dulquer salmaan (@dulQuer) December 18, 2020Happened to watch “Thangam” from #PaavaKadhaigal ! Sudha Maam you’ve touched and moved the viewers once again with such a delicate and tender story. @kalidas700 your portrayal was endearing, fragile and heartbreaking. @imKBRshanthnu you were mature strong and intense. 🤗👏🏻👏🏻 pic.twitter.com/mAX0FchrMc
— dulquer salmaan (@dulQuer) December 18, 2020
-
Again a new world! #Thangame What a story to tell Sudha!! Loved it!!! #SudhaKongara @gvprakash @BhavaniSre @kalidas700 @imKBRshanthnu @NetflixIndia #PaavaKadhaigal pic.twitter.com/teilPDXvJl
— Suriya Sivakumar (@Suriya_offl) December 17, 2020 " class="align-text-top noRightClick twitterSection" data="
">Again a new world! #Thangame What a story to tell Sudha!! Loved it!!! #SudhaKongara @gvprakash @BhavaniSre @kalidas700 @imKBRshanthnu @NetflixIndia #PaavaKadhaigal pic.twitter.com/teilPDXvJl
— Suriya Sivakumar (@Suriya_offl) December 17, 2020Again a new world! #Thangame What a story to tell Sudha!! Loved it!!! #SudhaKongara @gvprakash @BhavaniSre @kalidas700 @imKBRshanthnu @NetflixIndia #PaavaKadhaigal pic.twitter.com/teilPDXvJl
— Suriya Sivakumar (@Suriya_offl) December 17, 2020
സത്താറിനെ സ്വീകരിച്ച പ്രേക്ഷകർക്ക് കാളിദാസും നന്ദി അറിയിച്ചു. നേരത്തെ ആമസോണ്‍ പ്രൈമിൽ പ്രദർശനത്തിനെത്തിയ സുധാ കൊങ്ങരയുടെ പുത്തം പുതു കാലൈ എന്ന ആന്തോളജിയിലും മുഖ്യവേഷം ചെയ്യാൻ സംവിധായിക തെരഞ്ഞെടുത്തത് കാളിദാസിനെയായിരുന്നു. കാളിദാസിന് പുറമെ ശന്തനു, സിമ്രാൻ, സായ് പല്ലവി, കൽക്കി എന്നിവർക്കും മികച്ച പ്രതികരണമാണ് അവരുടെ പ്രകടനത്തിലൂടെ ലഭിക്കുന്നത്.