വിവിധ ഭാഷകളില്‍ സ്ട്രീമിങിനൊരുങ്ങുന്ന കാജള്‍ അഗര്‍വാളിന്‍റെ വെബ് സീരിസ് ലൈവ് ടെലികാസ്റ്റിന്‍റെ ട്രെയിലര്‍ റിലീസ് ചെയ്‌തു. ഭീതി ജനിപ്പിക്കുന്ന ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചാനല്‍ പ്രോഗ്രാം പ്രൊഡ്യൂസറായ കാജളിന്‍റെ കഥാപാത്രവും അവളുടെ അനുയായികളും പ്രേതവുമായി ബന്ധപ്പെട്ട ഒരു പരിപാടി ചെയ്യാന്‍ തീരുമാനിക്കുന്നു. ഇതിനായി സംഘം പ്രേത ബാധയുണ്ടെന്ന് തോന്നിപ്പിക്കുന്ന ഒരു വീടും അവിടെ താമസിക്കാന്‍ ഒരു കുടുംബത്തെയും തയ്യാറാക്കുന്നു. ശേഷം പരിപാടി ചിത്രീകരിക്കാന്‍ കാജളിന്‍റെ കഥാപാത്രം അടങ്ങുന്ന സംഘം വീട്ടിലെത്തുകയും അപ്രതീക്ഷിതമായ പലതും സംഭവിക്കുകയും ചെയ്യുന്നു. വീടിനുള്ളില്‍ കുടുങ്ങിപ്പോകുന്ന ഇവരെ രക്ഷിക്കാന്‍ പൊലീസും അധികാരികളും ചേര്‍ന്ന് നടത്തുന്ന ശ്രമങ്ങളും കാജളും സംഘവും യഥാര്‍ഥ പ്രേതത്തിന്‍റെ കയ്യില്‍ നിന്നും രക്ഷപ്പെടാന്‍ നടത്തുന്ന ശ്രമങ്ങളുമാണ് സീരിസിന്‍റെ പ്രമേയം.
- " class="align-text-top noRightClick twitterSection" data="">
വൈഭവ് റെഡ്ഡി, ആനന്ദി, പ്രിയങ്ക, സെല്‍വ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ സീരിസില്‍ അവതരിപ്പിക്കുന്നത്. വെങ്കിട് പ്രഭുവാണ് സീരിസ് തിരക്കഥയെഴുതി സംവിധാനം ചെയ്‌തിരിക്കുന്നത്. ജെന്നിയെന്നാണ് കാജള്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. എല്ലാവർക്കും ആസ്വദിക്കാവുന്ന തരത്തിലുള്ള കഥയാണ് പ്രമേയം എന്ന് സംവിധായകൻ വെങ്കട് പ്രഭു നേരത്തെ വ്യക്തമാക്കിയിരുന്നു. സീരിസ് വിവിധ ഭാഷകളില്‍ ഫെബ്രുവരി 12 മുതല്‍ ഹോട്ട്സ്റ്റാറില്‍ സ്ട്രീം ചെയ്‌ത് തുടങ്ങും.