റാണ ദഗുബാട്ടി, വിഷ്ണു വിശാൽ എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന ഏറ്റവും പുതിയ ചിത്രം കാടനിലെ വീഡിയോ ഗാനം പുറത്തിറങ്ങി. പ്രഭു സോളമൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രത്തിന്‍റെ സംഗീതമൊരുക്കുന്നത് ശന്തനു മോയ്ത്രയാണ്. തെന്നിന്ത്യയുടെ പ്രിയഗായകൻ ഹരിചരണാണ് ഗാനമാലപിച്ചിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് ശബ്‌ദമിശ്രണം. ശന്തനു മോയ്ത്രയും ജോർജ് ജോസഫും ചേർന്ന് പശ്ചാത്തലസംഗീതം ഒരുക്കുന്നു. റാണ, വിഷ്ണു വിശാല്‍ എന്നിവര്‍ക്ക് പുറമേ പുൽകിത് സാമ്രാട്ട്, സോയ ഹുസൈൻ, ശ്രിയ പിൽഗാവ്കർ എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാകുന്നു. ഒരേസമയം ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. തമിഴിൽ കാടൻ എന്ന ടൈറ്റിലിലും ഹിന്ദിയിൽ ഹാത്തി മേരേ സാത്തിയായും തെലുങ്കിൽ ആരണ്യ എന്ന പേരിലുമാണ് ചിത്രം ഒരുങ്ങുന്നത്. ഇറോസ് മോഷൻ പിക്ചേഴ്‌സാണ് ചിത്രം നിർമിക്കുന്നത്. ഈ മാസം 26ന് ചിത്രം പുറത്തിറങ്ങും.