നയന്‍താര-വിഘ്നേഷ് ശിവന്‍ ജോഡിയുടെ നിര്‍മാണ കമ്പനിയായ റൗഡി പിക്ചേഴ്സ് നിര്‍മിക്കുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. വാക്കിങ് ടോക്കിങ് സ്ട്രോബറി ഐസ്ക്രീം എന്നാണ് സിനിമയ്‌ക്ക് പേരിട്ടിരിക്കുന്നത്. കൂഴങ്കല്‍, കാത്‌വാക്ക്‌ലേ രണ്ട് കാതല്‍ എന്നീ സിനിമകള്‍ക്ക് ശേഷം റൗഡി പിക്ചേഴ്സ് നിര്‍മിക്കുന്ന സിനിമ കൂടിയാണിത്. ഗായിക ജോനിറ്റ ഗാന്ധിയാണ് സിനിമയില്‍ നായകയായി എത്തുന്നത്. ജോനിറ്റയുടെ അരങ്ങേറ്റ സിനിമ കൂടിയായിരിക്കും ഇത്. ചെന്നൈയില്‍ സിനിമയുടെ പൂജ ചടങ്ങുകള്‍ നടന്നു. വിഘ്‌നേഷ് ശിവന്‍റെ അസിസ്റ്റന്‍റായിരുന്ന വിനായക്.വിയാണ് സിനിമ സംവിധാനം ചെയ്യുന്നത്.
-
We are happy to announce that our next film #WalkingTalkingStrawberryIcecream is all set to rock the floors!! 🍓 pic.twitter.com/cYcbZCaePW
— Rowdy Pictures Pvt Ltd (@Rowdy_Pictures) February 27, 2021 " class="align-text-top noRightClick twitterSection" data="
">We are happy to announce that our next film #WalkingTalkingStrawberryIcecream is all set to rock the floors!! 🍓 pic.twitter.com/cYcbZCaePW
— Rowdy Pictures Pvt Ltd (@Rowdy_Pictures) February 27, 2021We are happy to announce that our next film #WalkingTalkingStrawberryIcecream is all set to rock the floors!! 🍓 pic.twitter.com/cYcbZCaePW
— Rowdy Pictures Pvt Ltd (@Rowdy_Pictures) February 27, 2021
നാനും റൗഡി താന്‍, താനെ സേര്‍ന്ത കൂട്ടം എന്ന സിനിമകളിലാണ് വിനായക് സഹസംവിധായകനായി പ്രവര്‍ത്തിച്ചത്. സൂരരൈ പോട്രിലൂടെ ശ്രദ്ധിക്കപ്പെട്ട നടന്‍ കൃഷ്ണ കുമാറാണ് ചിത്രത്തില്‍ നായകന്‍. സി.എച്ച് സായ് ആണ് സിനിമയുടെ ഛായാഗ്രഹകന്‍. കാത്‌വാക്ക്‌ലേ രണ്ട് കാതല്‍ എന്ന സിനിമയാണ് വിഘ്‌നേഷ് ശിവന്‍റെ സംവിധാനത്തില്‍ റിലീസിന് തയ്യാറെടുക്കുന്ന സിനിമ. വിജയ് സേതുപതി, സാമന്ത, നയന്‍താര എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.