ജോജു ജോർജ് നായകനാകുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ പ്രഖ്യാപിച്ചു. 'ഇരു മുഖം' എന്ന പേരിൽ ഒരുക്കുന്ന ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ സംവിധായകൻ ദിലീഷ് പോത്തൻ ഫേസ്ബുക്കിൽ പങ്കുവച്ചു.
നവാഗതനായ ഷറഫുദ്ദീനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൈക്കോളജിക്കൽ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിന്‍റെ രചയിതാവ് ബിജു ആർ. പിള്ളയാണ്. മറ്റ് താരങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങൾ വ്യക്തമാക്കിയിട്ടില്ല.
- " class="align-text-top noRightClick twitterSection" data="
">
More Read: ജോജു ജോർജ് വേരുറപ്പിച്ചത് ചൈനീസ് മുള പോലെയെന്ന് കൃഷ്‌ണ ശങ്കർ
നവതേജ് ഫിലിംസിന്‍റെ ബാനറിൽ സുജൻ കുമാർ നിർമിക്കുന്ന ചിത്രത്തിൽ എൻ. എം ബാദുഷ ലൈൻ പ്രൊഡ്യുസറാണ്.
വരുന്ന നവംബർ മാസത്തിൽ ഇരുമുഖത്തിന്‍റെ ചിത്രീകരണം ആരംഭിക്കും. ജോജു ജോർജിന്‍റേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു പുതിയ ചിത്രം ശ്രുതി രാമചന്ദ്രൻ നായികയാവുന്ന മധുരം ആണ്.