തന്‍റെ പുതിയ സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ട് നടനും നിര്‍മാതാവുമായ ജോജു ജോര്‍ജ്. മധുരം എന്നാണ് സിനിമയ്‌ക്ക് പേരിട്ടിരിക്കുന്നത്. ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് ജോജു തന്നെയാണ് ഷൂട്ടിങ് തുടങ്ങുന്ന കാര്യം അറിയിച്ചത്. അഹമ്മദ് കബീറാണ് മധുരം സംവിധാനം ചെയ്യുന്നത്. ജൂണ്‍ എന്ന ചിത്രത്തിന് ശേഷം അഹമ്മദ് കബീര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ് എറണാകുളത്തും പരിസര പ്രദേശങ്ങളിലുമായി പുരോഗമിക്കുകയാണ്.
അര്‍ജുന്‍ അശോകന്‍, നിഖില വിമല്‍, ഇന്ദ്രന്‍സ്, ശ്രുതി രാമചന്ദ്രന്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ജോസഫ്, പൊറിഞ്ചു മറിയം ജോസ്, ചോല എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍റെ ബാനറില്‍ ജോജു ജോര്‍ജ്, സിജോ വടക്കന്‍ എന്നിവര്‍ ചേര്‍ന്നാണ് മധുരം നിര്‍മിക്കുന്നത്. ബാദുഷ, സുരാജ് എന്നിവരാണ് സഹനിര്‍മാതാക്കള്‍.
- " class="align-text-top noRightClick twitterSection" data="
">
- " class="align-text-top noRightClick twitterSection" data="
">
ആഷിക് അമീര്‍, ഫാഹിം സഫര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. ജിതിന്‍ സ്റ്റാനിസ്ലാസ് ഛായാഗ്രണവും മഹേഷ് ബുവനെന്തു എഡിറ്റിങും നിര്‍വഹിക്കുന്നു. ഹലാല്‍ ലവ് സ്റ്റോറിയാണ് ഏറ്റവും അവസാനം പുറത്തിറങ്ങിയ ജോജു ജോര്‍ജ് സിനിമ.