കുറച്ച് കാലങ്ങള്‍ക്കുള്ളില്‍ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് അപര്‍ണ ബാലമുരളി. തുടക്കം തന്നെ മുന്‍നിര താരങ്ങള്‍ക്കൊപ്പം നായികയായി അഭിനയിക്കാന്‍ കഴിയുക എന്നത് ഒരു പുതുമുഖ താരത്തെ സംബന്ധിച്ച് വളരെ വലിയ കാര്യമാണ്. ആ ഭാഗ്യം അപര്‍ണയ്‌ക്കൊപ്പമുണ്ടായിരുന്നു. 'മഹേഷിന്‍റെ പ്രതികാര'ത്തില്‍ കണ്ട ജിംസിയെന്ന നാടന്‍ പെണ്‍കുട്ടിയല്ല അപര്‍ണ ബാലമുരളി. തകര്‍പ്പന്‍ ലുക്കില്‍ അപര്‍ണ എത്തിയിരിക്കുകയാണ്.
- " class="align-text-top noRightClick twitterSection" data="">
വേറിട്ട ഗെറ്റപ്പിലാണ് അപര്‍ണ ബാലമുരളി ഫോട്ടോഷൂട്ടില്‍ എത്തുന്നത്. വ്യത്യസ്തമായി ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളാണ് അപര്‍ണ ധരിച്ചത്. സര്‍വം താളമയമാണ് ഒടുവില്‍ താരത്തിന്‍റേതായി തിയേറ്ററിലെത്തിയ ചിത്രം. തമിഴില്‍ സൂര്യക്കൊപ്പം പുതിയ ചിത്രത്തിനായുള്ള ഒരുക്കത്തിലാണ് താരമിപ്പോള്‍.