അമേരിക്കന്‍ ഗായികയും അഭിനേത്രിയുമായ ജെന്നിഫര്‍ ലോപ്പസിന് ലോകമെമ്പാടുമായി കോടിക്കണക്കിന് ആരാധകരുണ്ട്. ഇപ്പോള്‍ പുതിയ ആല്‍ബത്തിന്‍റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് താരം. ഇന്‍ ദി മോര്‍ണിങ് എന്ന ആല്‍ബത്തിന്‍റെ ലിറിക്കല്‍ വീഡിയോ നേരത്തെ പുറത്തിറക്കിയിരുന്നു. ജെന്നിഫര്‍ ലോപ്പസാണ് വീഡിയോ ഗാനത്തില്‍ നിറഞ്ഞ് നില്‍ക്കുന്നത്. ഗ്ലാമറിന്‍റെ എല്ലാ അതിര്‍ വരുമ്പുകളും ഭേദിക്കുന്ന കാര്യത്തില്‍ മുന്‍പന്തിയിലുള്ള താരം പുതിയ വീഡിയോ ആല്‍ബത്തില്‍ പൂര്‍ണ നഗ്നയായാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പഞ്ഞിക്കെട്ടുകള്‍ പോലുള്ള രണ്ട് ചിറകുകള്‍ മാത്രമാണ് ശരീരത്തില്‍ ഉള്ളത്. രണ്ട് ദിവസം കൊണ്ട് 13 ലക്ഷത്തിലധികം ആളുകള്‍ വീഡിയോ ആല്‍ബം കണ്ടുകഴിഞ്ഞു.
- " class="align-text-top noRightClick twitterSection" data="">
'എന്നെക്കാള്‍ ഏറെ ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു' എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് അമ്പത്തൊന്നുകാരിയായ നടി യുട്യൂബില്‍ കുറിച്ചത്. ബന്ധങ്ങളും അതിനുള്ളില്‍ നിന്നുകൊണ്ടുള്ള വളര്‍ച്ചയുമാണ് പുതിയ ഗാനത്തിന്‍റെ അടിസ്ഥാനം. നിങ്ങളെ മാനിക്കാത്തവരില്‍ നിന്നും സ്വയം ചിറക് വിരിച്ച് പറന്ന് അകലൂ എന്ന സന്ദേശമാണ് ജെന്നിഫര്‍ ഗാനത്തിലൂടെ നല്‍കുന്നത്.
ജെന്നിഫര്‍ ലോപ്പസ്, ലേഡി ഗാഗ, ജോണ്‍ ബോണ്‍ ജൊവി എന്നിവര്‍ ഉള്‍പ്പെടുന്ന വലിയൊരു ഹോളിവുഡ് താരനിര ഈ മാസം ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്‍റായി സ്ഥാനമേല്‍ക്കുന്ന ഉദ്ഘാടന വേളയില്‍ പരിപാടി അവതരിപ്പിക്കും. അമേരിക്കയിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ ഹിസ്‌പാനിക് കലാകാരിയായ ജെന്നിഫർ ഇതുവരെ എട്ട് കോടി ആൽബങ്ങൾ ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുണ്ട്.