കേരള ചലച്ചിത്ര അക്കാദമിയുടെ ഈ വര്‍ഷത്തെ ലൈഫ് ടൈംഅച്ചീവ്മെന്‍റ് പുരസ്‌കാരം ഫ്രഞ്ച് ചലച്ചിത്രകാരന്‍ ജീന്‍ ലൂക്ക് ഗൊദാര്‍ഡിന്. ജീന്‍ ലൂക്ക് ഗൊദാര്‍ഡിന്‍റെ അസാന്നിധ്യത്തില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പുരസ്‌കാരം ഏറ്റുവാങ്ങും. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലാണ് ഇക്കാര്യം അറിയിച്ചത്. കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ 30 മുതല്‍ തുടങ്ങുമെന്നും കമല്‍ അറിയിച്ചു. കൊവിഡ് സാഹചര്യം പരിഗണിച്ച് ഐഎഫ്‌എഫ്‌കെ തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തലശ്ശേരി തുടങ്ങി നാല് മേഖലകളിലായാണ് ഇത്തവണ നടക്കുന്നത്. തിരക്കഥ രചനയിലൂടെയാണ് ജീന്‍ ലൂക്ക് ഗൊദാര്‍ഡ് ചലച്ചിത്ര രംഗത്തേക്ക് എത്തിയത്. പരീക്ഷണാത്മകമായിരുന്നു ആദ്യകാല ചിത്രങ്ങൾ. ബ്രെത്ത്‌ലെസ് ആണ് ആദ്യ ചിത്രം. സംവിധായകന്‍, നിര്‍മാതാവ്, അഭിനേതാവ് എന്നീ നിലകളിലും പ്രശസ്തനാണ് ജീന്‍ ലൂക്ക് ഗൊദാര്‍ഡ്.
-
25th IFFK Lifetime achievement award goes to the French New Wave Legend, Jean Luc Godard! He saw a rule and broke it....
Posted by International Film Festival of Kerala - IFFK Official on Thursday, 28 January 2021