ETV Bharat / sitara

പാട്ടിനൊപ്പം 'വെള്ള'ത്തിന്‍റെ പിന്നാമ്പുറ കാഴ്‌ചകൾ

author img

By

Published : Jan 18, 2021, 7:18 AM IST

ജയസൂര്യ കേന്ദ്രകഥാപാത്രമാകുന്ന വെള്ളം സിനിമയുടെ മേക്കിങ് വീഡോയോ പുറത്തുവിട്ടു. ജനുവരി 22ന് സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്യും.

വെള്ളത്തിന്‍റെ പിന്നാമ്പുറ കാഴ്‌ചകൾ വാർത്ത  വെള്ളം ജയസൂര്യ പുതിയ വാർത്ത  മുഴുക്കുടിയൻ മുരളി വെള്ളം വാർത്ത  വെള്ളം മേക്കിങ് വീഡിയോ വാർത്ത  പ്രജേഷ് സെൻ വെള്ളം വാർത്ത  jayasurya's vellam making video song news  making video jayasurya film news  prejesh sen vellam news
പാട്ടിനൊപ്പം 'വെള്ള'ത്തിന്‍റെ പിന്നാമ്പുറ കാഴ്‌ചകൾ

തിയറ്ററുകള്‍ തുറന്നതിന് ശേഷം തിയേറ്ററുകളിലേക്കെത്തുന്ന ആദ്യ മലയാള ചിത്രമാണ് ജയസൂര്യ നായകനാകുന്ന വെള്ളം. ജനുവരി 22നാണ് റിലീസ്. മുഴുക്കുടിയൻ മുരളിയായി ജയസൂര്യ എത്തുന്ന ചിത്രത്തിന്‍റെ ട്രെയിലറിനും താരത്തിന്‍റെ അഭിനയമികവിനും ഗംഭീരപ്രതികരണം ലഭിച്ചിരുന്നു.

  • " class="align-text-top noRightClick twitterSection" data="">

ഇപ്പോഴിതാ വെള്ളത്തിന്‍റെ മേക്കിങ് വീഡിയോ റിലീസ് ചെയ്‌തിരിക്കുകയാണ് അണിയറപ്രവർത്തകർ. "ചൊക ചൊകന്നൊരു സൂരിയൻ" എന്ന ഗാനത്തിനൊപ്പമാണ് ചിത്രത്തിന്‍റെ ഷൂട്ടിങ് വിശേഷങ്ങൾ വീഡിയോയാക്കി പുറത്തുവിട്ടത്. വെള്ളത്തിന്‍റെ ചിത്രീകരണത്തിനിടെ പവര്‍ ടില്ലര്‍ ഓടിക്കുമ്പോൾ ഉണ്ടാകുന്ന അപകടത്തിൽ നിന്നും ജയസൂര്യ തലനാരിഴയ്‌ക്ക് രക്ഷപ്പെടുന്നതും മേക്കിങ് വീഡിയോയിൽ കാണാം.

പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സംയുക്താ മേനോനാണ് നായിക. സിദ്ദിഖ് , ദിലീഷ് പോത്തന്‍, സന്തോഷ് കീഴാറ്റൂര്‍, അലന്‍സിയര്‍, നിര്‍മ്മല്‍ പാലാഴി, സീനു സൈനുദീന്‍ എന്നിവരും വെള്ളത്തിൽ മുഖ്യകഥാപാത്രങ്ങളാകുന്നു. റോബി വര്‍ഗീസാണ് ഛായാഗ്രഹണം. ബി.കെ ഹരിനാരായണന്‍റെ വരികള്‍ക്ക് ബിജിബാലാണ് ഈണം പകർന്നിരിക്കുന്നത്. ഫ്രണ്ട്‌ലി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ജോസ്‌കുട്ടി മഠത്തില്‍, യദു കൃഷ്ണ, രഞ്ജിത്ത് എന്നിവര്‍ വെള്ളം നിർമിക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.