കൊവിഡ് കാല പ്രതിസന്ധികള്‍ക്കിടയില്‍ മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ട് ചെറിയ രീതിയില്‍ സിനിമാ വിഭാഗം അടക്കമുള്ള വിനോദ മേഖല തിരിച്ച് വരവിന് തയ്യാറെടുക്കുകയാണ്. താരങ്ങളുെട പുതിയ പ്രോജക്ടുകളും പ്രഖ്യാപിച്ച് തുടങ്ങി. ഇപ്പോള്‍ നടന്‍ ജയസൂര്യ തന്‍റെ പുതിയ ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുകയാണ്. ജോണ്‍ ലൂഫറെന്നാണ് സിനിമയുടെ പേര്. അഭിജിത്ത് ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം തോമസ് മാത്യു, ക്രിസ്റ്റീന തോമസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുക. മമ്മൂട്ടി ചിത്രം പുതിയ നിയമത്തിനായി ക്യാമറ ചലിപ്പിച്ച റോബി വര്‍ഗീസ് രാജാണ് ഈ സിനിമയുടെയും ഛായാഗ്രാഹകന്‍. ഉസ്താദ് ഹോട്ടല്‍, ട്രാന്‍സ് സിനിമകളുടെ എഡിറ്ററായി പ്രവര്‍ത്തിച്ച പ്രവീണ്‍ പ്രഭാകറാണ് എഡിറ്റിങ്. സംഗീതവും പശ്ചാത്തല സംഗീതവും ഷാന്‍ റഹ്മാന്‍ കൈകാര്യം ചെയ്യും. നിലവില്‍ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് അടുത്തുതന്നെ ആരംഭിക്കും. ഡിജിറ്റല്‍ റിലീസ് നടത്തിയ ചിത്രം 'സൂഫിയും സുജാതയും' ആണ് ജയസൂര്യയുടെതായി അവസാനമായി റിലീസ് ചെയ്ത ചിത്രം.
- " class="align-text-top noRightClick twitterSection" data="">