അമര്‍ അക്ബര്‍ അന്തോണിക്ക് ശേഷം ജയസൂര്യയും നാദിര്‍ഷയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് പേരിട്ടു. ഗാന്ധി സ്ക്വയര്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പൂജയും സ്വിച്ച് ഓണ്‍ കര്‍മങ്ങളും എറണാകുളത്ത് നടന്നു. നമിത പ്രമോദാണ് ചിത്രത്തിലെ നായിക. ജാഫര്‍ ഇടുക്കിയാണ് മറ്റൊരു പ്രധാന താരം. ഛായാഗ്രഹണം റോബി വര്‍ഗീസ് രാജ് നിര്‍വഹിക്കുന്നു. സുനീഷ് വാരനാടാണ് തിരക്കഥ ഒരുക്കുന്നത്. അരുണ്‍ നാരായണന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണനാണ് ഗാന്ധി സ്ക്വയര്‍ നിര്‍മിക്കുന്നത്.
ഡിസംബര്‍ ആദ്യം പാലയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. നാദിര്‍ഷ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണിത്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, മേരാ നാം ഷാജി എന്നിവയാണ് നേരത്തെ സംവിധാനം ചെയ്‌ത ചിത്രങ്ങള്‍. ദിലീപ് നായകനാകുന്ന 'കേശു ഈ വീടിന്‍റെ നാഥന്‍' എന്ന ചിത്രം നാദിര്‍ഷ നേരത്തെ അനൗണ്‍സ് ചെയ്‌തിരുന്നു. സിനിമയുടെ ഫസ്റ്റ്ലുക്ക് അടക്കമുള്ളവ നേരത്തെ പുറത്തിറങ്ങിയിരുന്നു.
അതേസമയം രഞ്ജിത് ശങ്കര്‍-ജയസൂര്യ ചിത്രം സണ്ണിയുടെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മുപ്പത് സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തില്‍ സംഗീതജ്ഞന്‍റെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്.