ഈശോ, സണ്ണി, മേരേ ആവാസ് സുനോ, ആട് 3, ജോൺ ലൂഥർ തുടങ്ങി നിരവധി ചിത്രങ്ങളാണ് ജയസൂര്യയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.
ഇതിനെല്ലാം പുറമെ മലയാളത്തിലെ പ്രശസ്‌ത സംവിധായകൻ ജോഷിയുമായി കൈകോർക്കുകയാണ് താരം. ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ താൻ മുഖ്യവേഷം ചെയ്യുന്നുവെന്ന വമ്പൻ പ്രഖ്യാപനമാണ് ജന്മദിനത്തില്‍ ജയസൂര്യ നടത്തിയത്.
ജയസൂര്യ നായകനാകുന്ന പുതിയ ചിത്രത്തിന്‍റെ തിരക്കഥ തയ്യാറാക്കുന്നത് നിഷാദ് കോയയാണ്. മാമാങ്കത്തിന് ശേഷം വേണു കുന്നപ്പള്ളി നിർമിക്കുന്ന സിനിമ, ഇന്ത്യയിലും വിദേശത്തുമായാണ് ചിത്രീകരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
More Read: മലയാളത്തിന്‍റെ പ്രിയപ്പെട്ട ഷാജി പാപ്പന് ഇന്ന് 43-ാം പിറന്നാൾ
ദക്ഷിണേന്ത്യൻ സിനിമയിലെ പ്രമുഖ സാങ്കേതിക പ്രവർത്തകരും ജോഷിക്ക് കീഴിൽ അണിനിരക്കുന്നു.
ബാദുഷയാണ് ചിത്രത്തിന്‍റെ പ്രൊജക്‌ട് ഡിസൈനർ. കാവ്യ ഫിലിംസാണ് ജയസൂര്യ ചിത്രം അവതരിപ്പിക്കുന്നത്. ജോഷിയും ജയസൂര്യയും ഒന്നിക്കുന്ന ചിത്രത്തിന്‍റെ മറ്റ് വിവരങ്ങള്‍ ഉടൻ പുറത്തുവിടും.
സുരേഷ് ഗോപിയുടെ പാപ്പൻ ആണ് ചിത്രീകരണം പുരോഗമിക്കുന്ന പുതിയ ജോഷി ചിത്രം.