ETV Bharat / sitara

'ഹാസ്യം' ഷാങ്‌ഹായ് ചലച്ചിത്രോത്സവത്തിലേക്ക് - ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്ര മേള

നടന്‍ ഹരിശ്രീ അശോകന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഹാസ്യം പനോരമ വിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കുക

Jayaraj's film 'hasyam' selected to Shanghai International Film Festival  'ഹാസ്യം' ഷാങ്‌ഹായ് ചലച്ചിത്രോത്സവത്തിലേക്ക്  നടന്‍ ഹരിശ്രീ അശോകന്‍  ജയരാജ് ചിത്രം ഹാസ്യം  ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്ര മേള  ഷാങ്‌ഹായ് ചലച്ചിത്രോത്സവം
'ഹാസ്യം' ഷാങ്‌ഹായ് ചലച്ചിത്രോത്സവത്തിലേക്ക്
author img

By

Published : Jun 5, 2020, 1:30 PM IST

നടന്‍ ഹരിശ്രീ അശോകന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ജയരാജ് ചിത്രം ഹാസ്യം ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പനോരമ വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. നവരസ പരമ്പരയില്‍ ജയരാജ് ഒരുക്കിയ എട്ടാമത്തെ സിനിമയാണിത്. മെഡിക്കൽ വിദ്യാര്‍ഥികള്‍ക്ക് ശവശരീരം എത്തിച്ച് നല്‍കുന്ന ജപ്പാനെന്നയാളുടെ കഥയാണ് ചിത്രം പറയുന്നത്. ഡാര്‍ക്ക് കോമഡി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

ചിത്രത്തിന്‍റെ ഫോട്ടോഗ്രാഫറായ ജയേഷ് പടിച്ചലാണ് സിനിമ തെരഞ്ഞെടുക്കപ്പെട്ട വിവരം സിനിമാപ്രേമികള്‍ക്കായി പങ്കുവെച്ചത്. കൊവിഡ് പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെ ജൂലായ് 18 മുതൽ 27 വരെയാണ് ഷാങ്‌ഹായ് ചലച്ചിത്രോത്സവം നടക്കുക. ശാന്തം എന്ന സിനിമയിലൂടെ 2000ലാണ് ജയരാജ് നവരസ പരമ്പരക്ക് തുടക്കമിടുന്നത്. പിന്നീട് കരുണം, ഭീബത്സം, അത്ഭുതം, വീരം, ഭയാനകം, രൗദ്രം തുടങ്ങിയ സിനിമകള്‍ പരമ്പരയിലേതായി പുറത്തിറങ്ങി. കാളിദാസ് ജയറാം നായകനാകുന്ന ബാക്ക്പാക്കേഴ്സാണ് ഇനി ജയരാജിന്‍റെ സംവിധാനത്തില്‍ പ്രദര്‍ശനത്തിന് എത്താനുള്ള ചിത്രം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.