ETV Bharat / sitara

സസ്പെന്‍സും ആകാംഷയും നിറച്ച് ജല്ലിക്കട്ട് ട്രെയിലര്‍

author img

By

Published : Sep 29, 2019, 10:27 AM IST

എസ് ഹരീഷ് രചിച്ച മാവോയിസ്റ്റ് എന്ന ചെറുകഥയെ ആധാരമാക്കിയാണ് ലിജോ ജോസ് പെല്ലിശ്ശേരി ജല്ലിക്കട്ട് ഒരുക്കിയിരിക്കുന്നത്

സസ്പെന്‍സും ആകാംഷയും നിറച്ച് ജല്ലിക്കട്ട് ട്രെയിലര്‍

മലയാളി സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ജല്ലിക്കട്ടിന്‍റെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടാണ് തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ട്രെയിലര്‍ ആദ്യം പുറത്തുവിട്ടത്. ഇന്‍സ്റ്റിറ്‌റ്യൂട്ട് സംഘാടകരാവുന്ന ലണ്ടന്‍ ഫിലിം ഫെസ്റ്റിവലിന്‍റെ പുതിയ എഡീഷനിലാണ് ജല്ലിക്കട്ടിന്‍റെ അടുത്ത പ്രദര്‍ശനം. ഇതിന് മുന്നോടിയായാണ് ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ട്രെയിലര്‍ പുറത്തുവിട്ടത്. പിന്നാലെ ചിത്രത്തിന്‍റെ അണിയറക്കാര്‍ ട്രെയിലര്‍ ഔദ്യോഗികമായി പുറത്തിറക്കി. സെപ്റ്റംബര്‍ 20ന് പുറത്തെത്തിയ ചിത്രത്തിന്‍റെ ടീസറിന് വന്‍ വരവേല്‍പ്പാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. യുട്യൂബില്‍ ഇതിനകം 22 ലക്ഷത്തിലേറെ കാഴ്ചക്കാരെയാണ് വീഡിയോയ്ക്ക് ലഭിച്ചത്.

  • " class="align-text-top noRightClick twitterSection" data="">

ചിത്രത്തിന്‍റെ കേരള റിലീസ് ഒക്ടോബര്‍ നാലിനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ അതിന് മുമ്പേ ചിത്രം ലണ്ടന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും. ഒക്ടോബര്‍ മൂന്നിനും അഞ്ചിനുമായാണ് ലണ്ടന്‍ ഫെസ്റ്റിവലില്‍ ചിത്രത്തിന്‍റെ പ്രദര്‍ശനം. ഈ.മ.യൗവിന് ശേഷം ലിജോ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്‍റെ പ്രീമിയര്‍ പ്രദര്‍ശനം ടൊറന്‍റോ ഫിലിം ഫെസ്റ്റിവലിലായിരുന്നു. അവിടെ പ്രേക്ഷകരുടെ സ്റ്റാന്‍ഡിംഗ് ഒവേഷനും നേടിയെടുത്തു ചിത്രം. എസ് ഹരീഷിന്‍റെ മാവോയിസ്റ്റ് എന്ന കഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ലിജോ ചിത്രം ഒരുക്കിയിരിക്കുന്നത്. ഹരീഷും ആര്‍ ജയകുമാറും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. വിനായകന്‍, ആന്‍റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ്, സാബുമോന്‍, അബ്ദു സമദ്, തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഒ തോമസ് പണിക്കരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.