ETV Bharat / sitara

ജല്ലിക്കട്ടിന് വീണ്ടും അന്താരാഷ്ട്ര അംഗീകാരം; ഗോള്‍ഡന്‍ റീല്‍ പുരസ്‌കാരത്തിൽ മത്സരിക്കും

ഗോള്‍ഡന്‍ റീല്‍ പുരസ്‌കാരത്തിൽ മികച്ച ഫോറിൻ ഫിലിം സൗണ്ട് എഡിറ്റിങ് വിഭാഗത്തിലേക്ക് ജല്ലിക്കട്ടിന് നാമനിർദേശം ലഭിച്ചു. ജല്ലിക്കട്ടിന്‍റെ ശബ്ദ മിശ്രണം നിര്‍വഹിച്ച രംഗനാഥ് രവിയാണ് സന്തോഷവാർത്ത ഫേസ്ബുക്കിലൂടെ അറിയിച്ചത്

ജല്ലിക്കട്ട് സിനിമ വാർത്ത  അന്താരാഷ്ട്ര അംഗീകാരം ജല്ലിക്കട്ട് വാർത്ത  ജല്ലിക്കട്ട് ഗോള്‍ഡന്‍ റീല്‍ പുരസ്‌കാരം വാർത്ത  ഗോള്‍ഡന്‍ റീല്‍ അവാർഡ് സൗണ്ട് വാർത്ത  മികച്ച ശബ്ദമിശ്രണം ജല്ലിക്കട്ട് വാർത്ത  രംഗനാഥ് രവി ജല്ലിക്കട്ട് വാർത്ത  best foreign language sound editing jallikattu film news  jallikattu film nomination latest news  jallikattu film ranganathan ravi news  jallikattu film oscar news  jallikattu film golden reel award news
ജല്ലിക്കട്ട് വീണ്ടും അന്താരാഷ്ട്ര അംഗീകാരം
author img

By

Published : Mar 2, 2021, 6:42 PM IST

93-ാമത് ഓസ്‌കർ പുരസ്‌കാരത്തിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തെരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രം ജല്ലിക്കട്ടിന് വീണ്ടും അന്താരാഷ്‌ട്ര ബഹുമതി. ഓസ്കർ പുരസ്കാരത്തിൽ മികച്ച വിദേശ ചിത്രത്തിനായി ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമ മത്സരിച്ചെങ്കിലും ജല്ലിക്കട്ട് പുറത്തായിരുന്നു. എന്നാൽ, മികച്ച ശബ്ദമിശ്രണത്തിന് 68-ാമത് ഗോള്‍ഡന്‍ റീല്‍ പുരസ്‌കാരത്തിലേക്ക് ജല്ലിക്കട്ട് തെരഞ്ഞെടുക്കപ്പെട്ടു.

" class="align-text-top noRightClick twitterSection" data="

One of the best days ! Feeling overjoyed and fortunate to find a place among people whom I always looked up to....

Posted by Renganaath Ravee on Monday, 1 March 2021
">

മികച്ച ഫോറിൻ ഫിലിം സൗണ്ട് എഡിറ്റിങ് വിഭാഗത്തിലേക്കാണ് ചിത്രത്തിന് നാമനിർദേശം ലഭിച്ചത്. ഇന്ത്യൻ സിനിമയിലെ ശബ്ദമിശ്രണരംഗത്തെ പ്രതിനിധീകരിച്ച് ചിത്രം തെരഞ്ഞെടുക്കപ്പെട്ടതിൽ അങ്ങേയറ്റം അഭിമാനിക്കുന്നുവെന്നും അവാർഡിനായി നാമനിർദേശം ചെയ്യപ്പെട്ടുവെന്നത് ഒരു അംഗീകാരമാണെന്നും ജല്ലിക്കട്ടിന്‍റെ ശബ്ദ മിശ്രണം നിര്‍വഹിച്ച രംഗനാഥ് രവി ഫേസ്ബുക്കിലൂടെ അറിയിച്ചു.

ഇന്ന് തന്‍റെ ഏറ്റവും മികച്ച ദിനങ്ങളിലൊന്നാണെന്നും താൻ എപ്പോഴും ഉറ്റു നോക്കുന്ന ആളുകളില്‍ നിന്ന് ഇങ്ങനെയൊരു അംഗീകാരം കിട്ടുന്നതിൽ അഭിമാനമെന്നും രംഗനാഥൻ രവി പറഞ്ഞു. ജല്ലിക്കട്ടിൽ പ്രവർത്തിച്ച് തന്‍റെ കഴിവ് പുറത്തെടുക്കാൻ സഹായിച്ച ലിജോ ജോസ് പെല്ലിശ്ശേരിക്കും സിനിമയുടെ അണിയറപ്രവർത്തകർക്കും അദ്ദേഹം നന്ദി അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.