ETV Bharat / sitara

ഒന്നായിട്ട് 39 വര്‍ഷങ്ങള്‍; ജഗതിക്ക് സ്നേഹ ചുംബനവുമായി നല്ലപാതി - ജഗതി

മകൾ പാർവതിയാണ് ഫേസ്ബുക്ക് പേജിലൂടെ ചിത്രം പങ്കുവച്ചത്. ഇത് തന്‍റെ കാൻഡിഡ് ചിത്രമായിരുന്നെന്നും അമ്മ അറിയാതെയാണ് ചിത്രം പകർത്തിയതെന്നും പാർവതി കുറിച്ചു

ഒന്നായിട്ട് 39 വര്‍ഷങ്ങള്‍; ജഗതിക്ക് സ്നേഹ ചുംബനവുമായി നല്ലപാതി
author img

By

Published : Sep 13, 2019, 9:54 PM IST

മലയാളസിനിമയിലെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന്‍റെ 39-ാം വിവാഹവാർഷികം ആഘോഷിച്ച് കുടുംബം. മലയാളത്തിന്‍റെ അമ്പിളിയ്ക്ക് സ്നേഹചുംബനം നൽകുന്ന ഭാര്യ ശോഭയുടെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾ ഒന്നടങ്കം ഏറ്റെടുത്ത് കഴിഞ്ഞു. മകൾ പാർവതിയാണ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രം പങ്കുവച്ചത്. ഇത് തന്‍റെ കാൻഡിഡ് ചിത്രമായിരുന്നെന്നും അമ്മ അറിയാതെയാണ് ചിത്രം പകർത്തിയതെന്നും പാർവതി കുറിച്ചു.

  • " class="align-text-top noRightClick twitterSection" data="">

1979 സെപ്റ്റംബര്‍ 13നായിരുന്നു ജഗതി ശ്രീകുമാറിന്‍റെ ജീവിതത്തിലേക്ക് ശോഭയെത്തിയത്. കഴിഞ്ഞ വർഷം വിവാഹവാർഷിക ദിനത്തിൽ കുടുംബാംഗങ്ങൾ ഒത്തുകൂടിയിരുന്നു. ലളിതമായ ആഘോഷത്തിന്‍റെ വീഡിയോ അന്നും പാർവതി പ്രേക്ഷകർക്കായി പങ്കുവച്ചിരുന്നു. തിരുവമ്പാടി തമ്പാനിലായിരുന്നു ജഗതി ഒടുവില്‍ അഭിനയിച്ചത്. അവിടെ നിന്ന് ലെനിൻ രാജേന്ദ്രന്‍റെ സിനിമയുടെ ലൊക്കേഷനിലേക്ക് പോകുമ്പോഴായിരുന്നു ജീവിതം മാറ്റിമറിച്ച അപകടം നടന്നത്. അതിനുശേഷം ഏഴ് വർഷമായി അദ്ദേഹം വീൽചെയറിലാണ്. തിരുവനന്തപുരത്ത് പേയാട്ടുള്ള വസതിയിലാണ് താമസം. വലത് കൈയ്ക്ക് സ്വാധീനക്കുറവുണ്ട്. സംസാരിക്കുന്നതിന് ബുദ്ധിമുട്ടുള്ളതിനാൽ കൂടുതലും ആംഗ്യഭാഷയിലാണ് സംസാരം. ഇതിനിടെ മകൻ നിർമിച്ച പരസ്യ ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിരുന്നു. സിനിമയിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് മലയാളത്തിന്‍റെ പ്രിയതാരം.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.