കോവിഡ്–19 ബാധിച്ചെന്ന വാർത്തകൾ പ്രചരിക്കവെ, വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സൂപ്പർ ആക്‌ഷൻ താരം ജാക്കി ചാൻ. താൻ ആരോഗ്യവാനെണെന്നും രോഗ നിരീക്ഷണത്തിൽ അല്ലെന്നും ഫേസ്‌ബുക്കിലൂടെ ജാക്കി ചാന്‍ വ്യക്തമാക്കി. ഒപ്പം, വാർത്ത അറിഞ്ഞ് ആശങ്കാകുലരായ ആരാധകരുടെ സ്‌നേഹത്തിനും കരുതലിനും നന്ദി അറിയിക്കുന്നുമുണ്ട് താരം.
- " class="align-text-top noRightClick twitterSection" data="">
"ആദ്യം തന്നെ, എല്ലാവരുടെയും കരുതലിന് നന്ദി രേഖപ്പെടുത്താൻ ഈ അവസരം ഞാൻ ഉപയോഗിക്കുന്നു!. ഞാൻ ആരോഗ്യവാനും സുരക്ഷിതനുമാണ്. രോഗ നിരീക്ഷണത്തിലും അല്ല. എനിക്ക് കുഴപ്പമൊന്നും ഇല്ലല്ലോ എന്നറിയാൻ എന്‍റെ സുഹൃത്തുക്കളിൽ നിന്ന് നിരവധി സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. നിങ്ങളുടെ സ്‌നേഹവും കരുതലും അത്യധികം ഹൃദ്യമാണ്. നന്ദി! ഇത്രയും സങ്കീർണമായ സമയത്തും എന്നെ സ്‌നേഹിക്കുന്ന ആരാധകര്‍ സ്‌പെഷല്‍ സമ്മാനങ്ങൾ അയയ്ക്കുകയും ചെയ്‌തു. അയച്ചു തന്നെ ഫേസ് മാസ്‌കുകള്‍ക്ക് നന്ദി. നിങ്ങളുടെ ആശങ്ക നന്നായി തന്നെ സ്വീകരിക്കുന്നു! ആ സമ്മാനങ്ങളെല്ലാം ഇത് ഏറ്റവും കൂടുതൽ ആവശ്യമുള്ള ആളുകള്‍ക്ക് ഔദ്യോഗിക സംഘടനകൾ വഴി നല്‍കാന്‍ എന്‍റെ ടീമിനോട് അറിയിച്ചിട്ടുണ്ട്, നന്ദി!" അദ്ദേഹം കുറിച്ചു.
മുമ്പ് കുറച്ച് പൊലീസുകാരുടെ പാർട്ടിയിൽ ജാക്കി ചാനും സുഹൃത്തുക്കളും പങ്കെടുത്തിരുന്നതായി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ഈ ആഘോഷ പരിപാടിയിൽ പങ്കെടുത്ത 59 പൊലീസുകാരെ പിന്നീട് കോവിഡ്–19ന്‍റെ നിരീക്ഷണത്തിലും ഏർപ്പെടുത്തി. ഇങ്ങനെയാണ് 'ദി കുൻഫു മാസ്റ്റർ' ജാക്കി ചാനും രോഗ ബാധിതനാണ് എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചത്.