വാണിജ്യ സിനിമകളുടെ അമരക്കാരൻ ഐ.വി ശശിയുടെയും നടി സീമയുടെയും മകനും സംവിധായകനുമായ അനി ഐ.വി ശശി ഒരുക്കിയ ഹ്രസ്വചിത്രം 'മായ'യുടെ ടീസര്‍ പുറത്തിറങ്ങി. പ്രശസ്‌ത താരങ്ങളായ അശോക് സെല്‍വനും പ്രിയ ആനന്ദുമാണ് തമിഴ് ഹ്രസ്വ ചിത്രത്തിലെ പ്രധാന താരങ്ങൾ.
മായയുടെയും അശോകിന്‍റെയും പ്രണയകഥയായിരിക്കും ഹ്രസ്വചിത്രത്തിന്‍റെ പ്രമേയമെന്നാണ് ടീസർ നൽകുന്ന സൂചന. 2017ലാണ് മായ എന്ന ഹ്രസ്വചിത്രം അനി ഐ.വി ശശി സംവിധാനം ചെയ്തത്. ചിത്രത്തിന്‍റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നതും എഡിറ്റിങ് നിർവഹിച്ചിരിക്കുന്നതും അനി തന്നെയാണ്. 2017ൽ ഷിക്കാഗോ സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഹ്രസ്വചിത്രത്തിനുള്ള പുരസ്‌കാരവും മായക്ക് ലഭിച്ചിരുന്നു.
- " class="align-text-top noRightClick twitterSection" data="">
Also Read: അനുഷ്‌ക ശര്‍മ സ്റ്റേഡിയത്തില്‍ ക്വാറന്‍റൈനിലാണ്, കുസൃതി ചോദ്യങ്ങളുമായി സോഷ്യല്‍മീഡിയ
റോൺ ഏതൻ യോഹന്നാൻ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധായകൻ. എം.ആർ രാജകൃഷ്ണൻ ആണ് മായയുടെ ഫ്രെയിമുകൾ ഒരുക്കിയിരിക്കുന്നത്. യൂട്യൂബിലൂടെ റിലീസ് ചെയ്യുന്ന ഹ്രസ്വചിത്രത്തിന്‍റെ മുഴുവന്‍ വരുമാനവും കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം