ETV Bharat / sitara

ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയുടെ ഫാന്‍സ് പ്രമോഷന്‍ വീഡിയോ വൈറല്‍

author img

By

Published : Sep 6, 2019, 9:32 PM IST

തൃശൂരിലെ മോഹന്‍ലാല്‍ ഫാന്‍സായ ഒരുകൂട്ടം ചെറുപ്പക്കാര്‍ ചിത്രത്തിന്‍റെ പ്രമോഷനായി ഒരുക്കിയ ഫാന്‍സ് പ്രമോഷന്‍ വീഡിയോയാണ് വൈറലാകുന്നത്

ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയുടെ ഫാന്‍സ് പ്രമോഷന്‍ വീഡിയോ വൈറല്‍; ഇത് തൃശൂരുകാര്‍ക്ക് ലാലേട്ടനോടുള്ള സ്നേഹം

തൃശൂര്‍: മോഹന്‍ലാലിന്‍റെ ഓണച്ചിത്രം ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന തീയേറ്ററുകളില്‍ മികച്ച അഭിപ്രായങ്ങളുമായി മുന്നേറുമ്പോള്‍ തൃശൂരിലെ ലാലേട്ടന്‍ ഫാന്‍സായ ഒരുകൂട്ടം ചെറുപ്പക്കാര്‍ ചിത്രത്തിന്‍റെ പ്രമോഷനായി ഒരുക്കിയ ഫാന്‍സ് പ്രമോഷന്‍ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ചട്ടയും മുണ്ടും ധരിച്ച് തുറന്ന കാറിനുള്ളില്‍ തൃശൂര്‍ നഗരത്തിലൂടെ സഞ്ചരിക്കുന്ന ചെറുപ്പക്കാര്‍ റിലീസ് തീയ്യതി വിളംബരം ചെയ്യുകയാണ് ചെയ്യുന്നത്. തൃശൂര്‍ സ്വദേശികളായ സന്ദീപ്, ബൈജു, പ്രശാന്ത്, നിഖിൽ, സ്കൂൾ ഓഫ് ഡ്രാമ വിദ്യാർഥി നിബിൻ തുടങ്ങിയവരാണ് നാലരമിനുട്ട് ദൈഘ്യമുള്ള ഇട്ടിമാണി പ്രമോഷൻ വീഡിയോയ്ക്ക് പിന്നില്‍. ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയിലെ ഒരു രംഗത്തില്‍ മോഹന്‍ലാല്‍ ചട്ടയും മുണ്ടും ധരിച്ച് പ്രത്യക്ഷപ്പെടുന്നുണ്ട്.

ഏഴ് ക്യാമറകൾ ഉപയോഗിച്ച് ഒറ്റ ദിവസം കൊണ്ട് ചിത്രീകരണവും എഡിറ്റിങ്ങും, മിക്സിങ്ങും, ഡബിങും അഞ്ച് മണിക്കൂറുകൊണ്ടും തീർത്താണ് പ്രമോഷൻ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. തൃശൂർ നഗരത്തിലൂടെ സഞ്ചരിച്ച് ഒടുവിൽ സിനിമ റിലീസിനെത്തിയ രാഗം തീയേറ്ററിലും എത്തിയാണ് വീഡിയോ അവസാനിക്കുന്നത്. വർഷങ്ങളായി സിനിമാമേഖലയിൽ പ്രവർത്തിക്കുന്ന ശ്രീകുമാറാണ് വീഡിയോയുടെ ആശയം തയ്യാറാക്കി സംവിധാനം ചെയ്തത്. ഇട്ടിമാണിയുടെ അസോസിയേറ്റ് ഡയറക്ടർ അടക്കമുള്ളവരും ഇവർക്ക് സഹായങ്ങളുമായി ഉണ്ടായിരുന്നു. പ്രമോഷൻ വീഡിയോയുമായി അടുത്ത ദിവസം താരത്തെ നേരില്‍ കാണാന്‍ ഒരുങ്ങുകയാണ് അണിയറക്കാര്‍.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.