ETV Bharat / sitara

തലൈവർക്കൊപ്പം... 'ഇന്‍റു ദി വൈൽഡ് വിത്ത് ബെയർ ഗ്രിൽസ്' ടീസർ പുറത്തിറക്കി - ബെയർ ഗ്രിൽസ് ടീസർ

പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ഇന്‍റു ദി വൈൽഡ് വിത്ത് ബെയർ ഗ്രിൽസ് മാർച്ച് 26ന് രാത്രി 8മണി മുതൽ സംപ്രേക്ഷണം ചെയ്യും.

entertainment  Into The Wild With Bear Grylls  Bear Grylls  Bear Grylls and Rajnikanth  Bear Grylls programme teaser  man vs wild  akshay kumar  ഇന്‍റു ദി വൈൽഡ് വിത്ത് ബെയർ ഗ്രിൽസ്  രജനീകാന്ത്  ഡിസ്‌കവറി ഇൻ  ബെയർ ഗ്രിൽസ്  ബെയർ ഗ്രിൽസ് ടീസർ  discovery in
ഇന്‍റു ദി വൈൽഡ് വിത്ത് ബെയർ ഗ്രിൽസ്
author img

By

Published : Feb 27, 2020, 9:37 PM IST

'മാൻ വേഴ്‌സസ് വൈൽഡ്' അവതാരകൻ ബെയർ ഗ്രിൽസിന്‍റെ പുതിയ പരിപാടിയാണ് 'ഇന്‍റു ദി വൈൽഡ് വിത്ത് ബെയർ ഗ്രിൽസ്'. ഡിസ്‌കവറി ഇൻ ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയുടെ ആദ്യത്തെ എപ്പിസോഡ് സൂപ്പർസ്റ്റാർ രജനീകാന്തിനൊപ്പമാണ്. തലൈവ ഓൺ ഡിസ്‌കവറി എന്ന ഹാഷ് ടാഗിനൊപ്പം പരിപാടിയുടെ ടീസർ പുറത്തുവിട്ടു. പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ടെലിവിഷൻ ഷോ മാർച്ച് 26ന് രാത്രി 8മണി മുതൽ സംപ്രേക്ഷണം ആരംഭിക്കും.

ആക്ഷൻ രംഗങ്ങൾ കോർത്തിണക്കി സാഹസികത നിറഞ്ഞ പരിപാടിയായിരിക്കും ഇന്‍റു ദി വൈൽഡ് വിത്ത് ബെയർ ഗ്രിൽസ് എന്ന് അണിയറ പ്രവർത്തകർ പറയുന്നു. കഴിഞ്ഞ മാസം ചിത്രീകരണത്തിനായി രജനീകാന്തും ഗ്രിൽസും ബന്ദിപ്പൂര്‍ കടുവ സംരക്ഷണ കേന്ദ്രത്തിൽ എത്തിയതും വലിയ വാർത്തകളായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ ബെയർ ഗ്രിൽസിന്‍റെ പരിപാടിയിൽ പങ്കാളിയാകുന്ന മറ്റൊരു ഇന്ത്യക്കാരനാണ് സൂപ്പർസ്റ്റാർ രജനീകാന്ത്. ബോളിവുഡ് താരം അക്ഷയ്‌ കുമാറും ഇന്‍റു ദി വൈൽഡ് വിത്ത് ബെയർ ഗ്രിൽസിൽ ഭാഗമാകും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.