വസ്‌ത്രാലങ്കാര രംഗത്ത് നിന്നും അഭിനയത്തിലെത്തിയ മലയാളത്തിന്‍റെ സ്വന്തം ഇന്ദ്രൻസേട്ടൻ. ഹാസ്യനടനായും സ്വഭാവനടനായും നായകനായും അരങ്ങിൽ തിളങ്ങി പിന്നീട് അന്താരാഷ്‌ട്ര ചലച്ചിത്രമേളകളിൽ വരെ മലയാളത്തിന്‍റെ യശസ്സുയർത്തിയ താരം. ഇന്ന് ഇന്ദ്രൻസിന്‍റെ 65-ാം ജന്മദിനത്തിൽ താരത്തിന് പിറന്നാൾ ആശംസ കുറിച്ചുകൊണ്ട് ഹോമിലെ ടീസർ പുറത്തിറക്കി. "ഇന്ദ്രൻസിന്‍റെ 40 വർഷങ്ങളുടെ അഭിനയജീവിതം, 341-ാമത്തെ സിനിമ," എന്ന് കുറിച്ചുകൊണ്ടാണ് അണിയറപ്രവർത്തകർ ടീസർ പങ്കുവെച്ചത്.
- " class="align-text-top noRightClick twitterSection" data="">
ഫിലിപ്‌സ് ആന്‍റ് ദി മങ്കി പെൻ ചിത്രത്തിന്‍റെ സംവിധായകൻ റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹോം. ഇന്ദ്രൻസ് നായകനാകുന്ന മലയാളചിത്രത്തിൽ ശ്രീനാഥ് ഭാസി, മഞ്ജു പിള്ള, വിജയ് ബാബു, ജോണി ആന്‍റണി, മണിയൻപിള്ള രാജു, ശ്രീകാന്ത് മുരളി, കെപിഎസി ലളിത, അജു വര്‍ഗീസ്, പ്രിയങ്ക നായർ എന്നിവരും കേന്ദ്രകഥാപാത്രങ്ങളാകുന്നു. ഹോമിന്‍റെ തിരക്കഥ ഒരുക്കുന്നതും സംവിധായകൻ തന്നെയാണ്. നീല്‍ ഡി കുന്‍ഹ ഛായാഗ്രഹകനാകുന്ന ചിത്രത്തിന്‍റെ എഡിറ്റർ പ്രജീഷ് പ്രകാശാണ്. രാഹുൽ സുബ്രഹ്മണ്യമാണ് ചിത്രത്തിന്‍റെ സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നത്.
എട്ട് വർഷങ്ങൾക്ക് ശേഷം ഫിലിപ്‌സ് ആന്‍റ് മങ്കി പെൻ നിർമാതാക്കളും സംവിധായകനും വീണ്ടും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറിൽ വിജയ് ബാബു നിർമിക്കുന്ന ഹോം മെയില്‍ പുറത്തിറങ്ങും.