ETV Bharat / sitara

മീനാച്ചിലാശാനും പിള്ളേരുമെത്തുന്നു; 'ആഹാ'യുടെ ടീസർ പുറത്ത് - ആഹാ

ഇന്ദ്രജിത്തിനൊപ്പം മനോജ് കെ. ജയനും ശാന്തി ബാലചന്ദ്രനും അമിത് ചക്കാലക്കലും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആഹാ വടംവലിയുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന ഒരു കുടുംബചിത്രമാണ്.

Entertainment  Bibin Paul Samuel  Indrajith Sukumaran  aaha taser  manoj k jayan  meenchilashan  ഇന്ദ്രജിത്ത് സുകുമാരൻ  ബിബിൻ പോൾ സാമുവൽ  മനോജ് കെ. ജയൻ  ആഹാ  aaha
ഇന്ദ്രജിത്ത് സുകുമാരൻ
author img

By

Published : Mar 3, 2020, 10:14 PM IST

വടംവലിയുടെ ആവേശവുമായി മീനാച്ചിലാശാനും പിള്ളേരുമെത്തുകയാണ്. ഇന്ദ്രജിത്ത് സുകുമാരൻ മുഖ്യ വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രം 'ആഹാ'യിലെ ടീസർ പുറത്തുവിട്ടു. ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മനോജ് കെ. ജയനും ശാന്തി ബാലചന്ദ്രനും അമിത് ചക്കാലക്കലും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ബോളിവുഡിൽ സജീവമായ രാഹുൽ ബാലചന്ദ്രനാണ് ആഹായുടെ ഛായാഗ്രഹകൻ. ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് ടോബിത് ചിറയത് ആണ്. സയനോര ഫിലിപ്, ജുബിത് നമ്പറാടത്, ടിറ്റോ പി. തങ്കച്ചൻ എന്നിവർ ചേർന്നാണ് ഗാനരചന. ആഹായുടെ സംഗീതമൊരുക്കിയിരിക്കുന്നത് സയനോര തന്നെയാണ്. പശ്ചാത്തല സംഗീതം ഷിയാദ് കബീർ. പ്രേം എബ്രഹാം ചിത്രം നിർമിക്കുന്നു.

  • " class="align-text-top noRightClick twitterSection" data="">

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.