Yuni in IFFK international competition: 26ാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ മത്സര വിഭാഗത്തില്‍ മാറ്റുരക്കാന്‍ ഇന്തൊനേഷ്യന്‍ സിനിമയും. സംവിധായിക കമിലാ അന്തിനിയുടെ 'യൂനി' ആണ് മത്സരവിഭാഗത്തില്‍ പിടിച്ച ഇന്തൊനേഷ്യന്‍ ചിത്രം. വലിയ സ്വപ്‌നങ്ങളുള്ള ഒരു ഇന്തൊനേഷ്യന്‍ കൗമാരിക്കാരിയുടെ കഥയാണ് 'യൂനി' പറയുന്നത്.
Yuni background: തന്‍റെ സ്വപ്‌നങ്ങള്‍ വലുതാകുമ്പോൾ ചുറ്റുമുള്ള ലോകം ചെറുതാകുമെന്ന് തിരിച്ചറിയുന്ന ഒരു ഇന്തൊനേഷ്യൻ കൗമാരക്കാരിയാണ് യൂനി. ഹൈസ്‌കൂൾ പഠനം പൂർത്തിയാക്കാൻ പോകുന്ന അവള്‍ക്ക് വലിയ സ്വപ്‌നങ്ങൾ ഉണ്ട്. അതെല്ലാം സാധ്യമാണെന്നും അവൾ കരുതുന്നു. ഒരിക്കല്‍ പരിചയമില്ലാത്ത ഒരാള്‍ അവളോട് വിവാഹാഭ്യർഥന നടത്തി. അവളത് നിരസിക്കുകയും ചെയ്‌തു. പക്ഷേ രണ്ടാമതും അവള്‍ക്ക് വിവാഹാഭ്യര്‍ഥന വന്നു.
'യൂനി' അവളുടെ സ്വപ്‌നത്തിൽ ഉറച്ചു വിശ്വസിച്ചു. അതുപോലെ കുടുംബത്തെയും അവള്‍ വിശ്വസിച്ചു. രണ്ടിൽ കൂടുതൽ തവണ വിവാഹാഭ്യര്‍ഥന നിരസിച്ചാല്‍ ഒരിക്കലും വിവാഹം കഴിക്കാന്‍ കഴിയില്ല എന്നൊരു മിഥ്യയുണ്ട്. മൂന്നാമതും അവളെ തേടി വിവാഹാഭ്യര്‍ഥന എത്തി. അവളുടെ ഒരു അധ്യാപകന്‍ അവളുടെ വീട്ടിൽ വന്ന് അവളോട് വിവാഹാഭ്യർത്ഥന നടത്തുകയായിരുന്നു. ഇതാണ് ചിത്രപശ്ചാത്തലം.
Yuni stars: അരവിന്ദ കിരാനയാണ് ചിത്രത്തില്‍ ടൈറ്റില്‍ റോളില്‍ എത്തുന്നത്. കെവിന്‍ അര്‍ദിലൊവ, യോഗ എന്ന കഥാപാത്രത്തെയും അവതരിപ്പിക്കും. ദിമാസ് ആദിത്യ (പാക് ദമര്‍), മരിസ്സാ അനിത (ബൂ ലൈസ്), അസ്‌മര അബിഗെയില്‍ (സൂസി), മുഹമ്മദ് ഖാന്‍ (ഇമാന്‍), നേനങ് റിസ്‌മ (സാറ), വനിയ ഔറെല്‍ (നിസ), ബോ സര്‍തിക (ഉങ്), ആനീ യാസ്‌മിന്‍ (ടിക), ടോടോ സെന്‍റ് രാധിക് (മംഗ് ദോദി), നസ്ല തൊയ്യിബ് മുത്തശ്ശിയുടെ വേഷത്തിലും എത്തും.
Yuni cast and crew: ഇഫ ഇസ്‌ഫന്‍സ്യാഹ് ആണ് 'യൂനി'യുടെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത്. കമില അന്തിനി, പ്രിമ റുസ്‌ദി എന്നിവരുടേതാണ് തിരക്കഥ. ഫ്രാന്‍ ബോര്‍ഗിയ, ബിര്‍ജിത് കെംനര്‍, ഫിലിപ്പ് ഗൊംപെല്‍ എന്നിവരാണ് സഹ നിര്‍മാണം. ബുദി റിയാന്‍റോ കറുംഗ് കലാ സംവിധാനവും നിര്‍വഹിക്കും. തിയോ ഗെയ് ഹിയാന്‍ ആണ് ഛായാഗ്രഹണം. ലീ ചടമെടികൂള്‍ എഡിറ്റിങും നിര്‍വഹിക്കും. അലെക്‌സിസ് റൗള്‍ട്ട് ആണ് സംഗീത സംവിധാനം. ലിം തിംഗ് ലീ സൗണ്ട് ഡിസൈനിങും നിര്‍വഹിക്കും. ഹഗായ് പകന്‍ ആണ് കോസ്‌റ്റ്യൂം ഡിസൈനര്‍.
Awards of Kamila Andini: 2021ടൊറന്‍റോ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്‌റ്റിവലില്‍ 'യൂനി' പ്ലാറ്റ്‌ഫോം പ്രൈസ് നേടിയിരുന്നു. ടൊറന്‍റോ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്‌റ്റിവലില്‍ പ്ലാറ്റ്‌ഫോം പ്രൈസ് കോമ്പറ്റീഷനില്‍ രണ്ട് തവണ എത്തിപ്പെട്ട സംവിധായികയാണ് കമില അന്തിനി. 2017ല്‍ കമിലയുടെ 'സേകല നിസ്‌കല' (ദ സീന്‍ ആന്‍ഡ് ദ അണ്‍സീന്‍) എന്ന ചിത്രവും പുരസ്‌കാരത്തിന് ഷോര്‍ട്ട്‌ലിസ്‌റ്റ് ചെയ്യപ്പെട്ടു.
കമിലയുടെ ആദ്യ സംവിധാന സംരംഭമായ 'ദ മിറര്‍ നെവര്‍ ലൈസ്' എന്ന ചിത്രത്തിന് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. 2011 മുംബൈ ഫിലിം ഫെസ്‌റ്റിവലില്‍ ബ്രൈറ്റ് യങ് ടാലന്‍റ് അവാര്‍ഡ് ചിത്രത്തിന് ലഭിച്ചു. 2011ല്‍ ഇന്തൊനേഷ്യന്‍ ഫിലിം ഫെസ്‌റ്റിവലില്‍ മികച്ച ചിത്രം, മികച്ച സംവിധാനം, മികച്ച തിരക്കഥ, മികച്ച ഒറിജിനല്‍ കഥ, മികച്ച ഛായാഗ്രഹണം, മികച്ച നടി, മികച്ച സഹ നടി, മികച്ച സംഗീതം എന്നീ വിഭാഗങ്ങളിലേക്ക് 'ദ മിറര്‍ നെവര്‍ ലൈസ്' നോമിനേറ്റ് ചെയ്യപ്പെട്ടെങ്കിലും മികച്ച ഒറിജിനല്‍ കഥ, മികച്ച സംഗീതം എന്നിവയില്‍ ചിത്രം പുരസ്‌കാരം നേടി.
Also Read: പ്രകൃതിയെ കുറിച്ച് പറയാന്‍ 'ആവാസ വ്യൂഹം'; മത്സര വിഭാഗത്തില്‍ മലയാള സിനിമ