ചിയാന്‍ വിക്രത്തിന്‍റെ അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം കോബ്രയിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കാന്‍ ഒരുങ്ങുകയാണ് വിരമിച്ച ഇന്ത്യന്‍ ക്രിക്കറ്റര്‍ ഇര്‍ഫാന്‍ പത്താന്‍. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്‍റെ 36 ആം പിറന്നാളായിരുന്നു. ഇര്‍ഫാന് പിറന്നാള്‍ സമ്മാനമായി അദ്ദേഹത്തിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. വിക്രത്തിന്‍റെ വില്ലനാണ് ചിത്രത്തില്‍ ഇര്‍ഫാന്‍ പത്താന്‍. അസ്‌ലാന്‍ യിൽമാസ് എന്ന ഫ്രഞ്ച് ഇന്‍റര്‍പോള്‍ ഓഫീസറുടെ കഥാപാത്രത്തെയാണ് ഇര്‍ഫാന്‍ അവതരിപ്പിക്കുന്നത്. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ 25 അധികം ഗെറ്റപ്പുകളില്‍ വിക്രം പ്രത്യക്ഷപ്പെടും.
-
Wish you many more happy returns of the day dear @IrfanPathan sir ❤️❤️ Super happy to have met and worked with such a warm and a caring person like you.. Wishing you only the besttt in the year ahead 🤗🤗🤗 #Cobra 🐍🐍 #HBDIrfanpathan #AslanYilmaz pic.twitter.com/JBwIlbzGJM
— Ajay Gnanamuthu (@AjayGnanamuthu) October 27, 2020 " class="align-text-top noRightClick twitterSection" data="
">Wish you many more happy returns of the day dear @IrfanPathan sir ❤️❤️ Super happy to have met and worked with such a warm and a caring person like you.. Wishing you only the besttt in the year ahead 🤗🤗🤗 #Cobra 🐍🐍 #HBDIrfanpathan #AslanYilmaz pic.twitter.com/JBwIlbzGJM
— Ajay Gnanamuthu (@AjayGnanamuthu) October 27, 2020Wish you many more happy returns of the day dear @IrfanPathan sir ❤️❤️ Super happy to have met and worked with such a warm and a caring person like you.. Wishing you only the besttt in the year ahead 🤗🤗🤗 #Cobra 🐍🐍 #HBDIrfanpathan #AslanYilmaz pic.twitter.com/JBwIlbzGJM
— Ajay Gnanamuthu (@AjayGnanamuthu) October 27, 2020
ഇക്കഴിഞ്ഞ വേനലവധിക്ക് കോബ്ര റിലീസ് ചെയ്യാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നു. റഷ്യയില്‍ മാര്‍ച്ചില്‍ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെ കൊവിഡ് വ്യാപിച്ചതിനാല്‍ ഷൂട്ടിങ് നിര്‍ത്തിവെക്കുകയായിരുന്നു. ചെന്നൈയില്‍ സെറ്റ് തീര്‍ത്ത് ബാക്കിയുള്ള ഭാഗങ്ങള്‍ ചിത്രീകരിക്കാനുള്ള ഒരുക്കത്തിലാണ് കോബ്ര ടീം എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കെ.എസ് രവികുമാര്‍, ശ്രീനിധി ഷെട്ടി, മൃണാളിനി, പത്മപ്രിയ, ബാബു ആന്‍റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.