ഈ വര്‍ഷം പുറത്തിറങ്ങിയതില്‍ ഏറ്റവും പ്രശംസ പിടിച്ചുപറ്റിയ മലയാള സിനിമകളില്‍ ഒന്നായിരുന്നു മനു അശോകന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഉയരെ. ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറഞ്ഞത്. നടി പാര്‍വതി തിരുവോത്തായിരുന്നു ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായി എത്തിയത്. ഇപ്പോള്‍ സിനിമയുടെ കാസ്റ്റിങ് സമയത്ത് തനിക്ക് വന്ന വധഭീഷണി സന്ദേശത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്‍റെ സംവിധായകന്‍ മനു അശോകന്‍.
-
"Uyare was a struggle for all of us to make. You can see the beauty from within, in this film. What makes the movie special is the girl's journey in the movie."
— IFFI 2019 (@IFFIGoa) November 24, 2019 " class="align-text-top noRightClick twitterSection" data="
~Manu Ashokan, Uyare film which has bagged Debut Film Competition selections at #IFFI2019#IFFI50 #Uyare #ManuAshokan pic.twitter.com/gbyG6PahdD
">"Uyare was a struggle for all of us to make. You can see the beauty from within, in this film. What makes the movie special is the girl's journey in the movie."
— IFFI 2019 (@IFFIGoa) November 24, 2019
~Manu Ashokan, Uyare film which has bagged Debut Film Competition selections at #IFFI2019#IFFI50 #Uyare #ManuAshokan pic.twitter.com/gbyG6PahdD"Uyare was a struggle for all of us to make. You can see the beauty from within, in this film. What makes the movie special is the girl's journey in the movie."
— IFFI 2019 (@IFFIGoa) November 24, 2019
~Manu Ashokan, Uyare film which has bagged Debut Film Competition selections at #IFFI2019#IFFI50 #Uyare #ManuAshokan pic.twitter.com/gbyG6PahdD
ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായി പാര്‍വതിയെയാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ കൊല്ലുമെന്നായിരുന്നു തനിക്ക് വന്ന സന്ദേശമെന്ന് മനു അശോകന്‍ പറഞ്ഞു. 'നീ തീര്‍ന്നെടാ' എന്നായിരുന്നു സന്ദേശം. മറുപടിയായി 'അങ്ങനെ തീരുകയാണെങ്കില്‍ തീരട്ടെയെന്ന്' അയച്ചതായും സംവിധായകന്‍ പറഞ്ഞു. ഗോവാ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഉയരെയുടെ പ്രദര്‍ശനത്തിനു ശേഷം മുഖാമുഖത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മനു അശോകന്‍.
പാര്‍വതിയല്ലാതെ മാറ്റാരെയും ആ വേഷത്തിലേക്ക് സങ്കല്‍പിക്കാന്‍ കഴിയില്ലായിരുന്നുവെന്നും മനു പറഞ്ഞു. മനു അശോകന്‍റെ ആദ്യ സംവിധാന സംരഭമാണ് പാര്‍വതി നായികയായ 'ഉയരെ'. നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ബോബി-സഞ്ജയ് ടീമാണ് ഉയരെയുടെ തിരക്കഥക്ക് പിന്നിലും. ആസിഫ് അലി, ടൊവീനോ തോമസ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നു.