കോഴിക്കോടന്‍ നാടകവേദിയില്‍ കഥ പറഞ്ഞും ഫുട്‌ബോള്‍ മത്സരങ്ങളില്‍ കളി പറച്ചിലുകാരനായും കലാ- കായികാസ്വാദകരുടെ പ്രിയം നേടിയാണ് ടി ദാമോദരന്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. ഹരിഹരന്‍ നിർബന്ധിച്ചപ്പോൾ ലൗ മാരേജ് എന്ന ചിത്രത്തിനു വേണ്ടി കടലാസും പേനയുമെടുത്തു. ഓളവും തീരവും, ശ്യാമളച്ചേച്ചി എന്നീ സിനിമകളിൽ അതിന് മുന്നേ മുഖം കാണിച്ചിരുന്നെങ്കിലും സിനിമയ്ക്കായി എഴുതേണ്ടി വരുമെന്ന് അദ്ദേഹം കരുതിയിരുന്നില്ല. പിന്നീടിങ്ങോട്ട് ചരിത്ര - രാഷ്ട്രീയ സിനിമകള്‍ക്ക് രചന നിര്‍വഹിച്ച് അദ്ദേഹം തന്‍റേതായ വഴിവെട്ടി. നിരവധി ഹിറ്റുകള്‍ ആ തൂലികയില്‍ പിറന്നു. ഐ.വി ശശി, ഭരതൻ, ഹരിഹരൻ, പ്രിയദർശൻ, ജോഷി തുടങ്ങിയ പ്രഗൽഭ സംവിധായകരുടെ പ്രശസ്തിയിലേക്കുള്ള വളർച്ചക്ക് തുടക്കം കുറിച്ചതും ആ എഴുത്തിന്‍റെ ശക്തിയായിരുന്നു.
![ദാമോദരൻ മാസ്റ്റർ പുതിയ വാർത്ത ദാമോദരൻ മാസ്റ്റർ ചരമദിനം വാർത്ത ദാമോദരൻ മാസ്റ്റർ മരണം വാർത്ത ടി ദാമോദരൻ സിനിമ വാർത്ത മലയാളം സിനിമ എഴുത്തുകാരൻ ഓർമദിനം വാർത്ത ഐവി ശശി ദാമോദരൻ സിനിമ വാർത്ത ദാമോദരൻ പുതിയ വാർത്ത ഒമ്പതാം ഓർമദിനം ദാമോദരൻ വാർത്ത t damodaran latest news damodaran master latest news malayalam legendary writer t damodaran malayalam cinema news aavanazhi film writer death day anniversary news dhamodharan death day news iv sasi damodaran news കഥയുടെ ആവനാഴി മലയാളം വാർത്ത ഓർമകളിൽ ദാമോദരൻ മാസ്റ്റർ പുതിയ വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/11189863_dhamo3.jpg)
ആര്യനും അദൈത്വവും, ആവനാഴിയും ഇൻസ്പെകടർ ബൽറാമും, അങ്ങാടിയും ഈ നാടും അങ്ങനെ ദാമോദരന്‍റെ പേര് തിരക്കഥാകൃത്തായി പോസ്റ്ററിൽ തെളിഞ്ഞപ്പോഴെല്ലാം പ്രേക്ഷകർ തിയേറ്ററിലെത്തി. അതിന് സിനിമയുടെ രൂപം നൽകിയ സംവിധായകരും എഴുത്തുകാരനൊപ്പം വളർന്നു.
![ദാമോദരൻ മാസ്റ്റർ പുതിയ വാർത്ത ദാമോദരൻ മാസ്റ്റർ ചരമദിനം വാർത്ത ദാമോദരൻ മാസ്റ്റർ മരണം വാർത്ത ടി ദാമോദരൻ സിനിമ വാർത്ത മലയാളം സിനിമ എഴുത്തുകാരൻ ഓർമദിനം വാർത്ത ഐവി ശശി ദാമോദരൻ സിനിമ വാർത്ത ദാമോദരൻ പുതിയ വാർത്ത ഒമ്പതാം ഓർമദിനം ദാമോദരൻ വാർത്ത t damodaran latest news damodaran master latest news malayalam legendary writer t damodaran malayalam cinema news aavanazhi film writer death day anniversary news dhamodharan death day news iv sasi damodaran news കഥയുടെ ആവനാഴി മലയാളം വാർത്ത ഓർമകളിൽ ദാമോദരൻ മാസ്റ്റർ പുതിയ വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/11189863_dhamodharan.jpg)
1936 സെപ്തംബർ 15ന് കോഴിക്കോട് മീഞ്ചന്ത ഗ്രാമത്തിലെ ചോയിക്കുട്ടിയുടേയും മാളുവിന്‍റെയും മകനായി ടി ദാമോദരന്‍ ജനിച്ചു. ബാല്യം മുതൽ കലയിലും കായിക രംഗങ്ങളിലും തൽപരൻ. ഡ്രിൽ മാസ്റ്ററായി ജോലി ചെയ്യുന്നതിനിടയിലും നാടകമെഴുതി. യുഗസന്ധ്യ, നിഴൽ, ഉടഞ്ഞ വിഗ്രഹങ്ങൾ, ആര്യൻ, അനാര്യൻ തുടങ്ങിയ നാടകങ്ങളെല്ലാം ജനശ്രദ്ധ ആകർഷിച്ചു. തിക്കൊടിയന്‍, കുതിരവട്ടം പപ്പു, ഹരിഹരന്‍, കുഞ്ഞാണ്ടി എന്നിവരുമായി നാടക രംഗത്ത് സഹകരിച്ചിട്ടുണ്ട്.
![ദാമോദരൻ മാസ്റ്റർ പുതിയ വാർത്ത ദാമോദരൻ മാസ്റ്റർ ചരമദിനം വാർത്ത ദാമോദരൻ മാസ്റ്റർ മരണം വാർത്ത ടി ദാമോദരൻ സിനിമ വാർത്ത മലയാളം സിനിമ എഴുത്തുകാരൻ ഓർമദിനം വാർത്ത ഐവി ശശി ദാമോദരൻ സിനിമ വാർത്ത ദാമോദരൻ പുതിയ വാർത്ത ഒമ്പതാം ഓർമദിനം ദാമോദരൻ വാർത്ത t damodaran latest news damodaran master latest news malayalam legendary writer t damodaran malayalam cinema news aavanazhi film writer death day anniversary news dhamodharan death day news iv sasi damodaran news കഥയുടെ ആവനാഴി മലയാളം വാർത്ത ഓർമകളിൽ ദാമോദരൻ മാസ്റ്റർ പുതിയ വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/11189863_dhamo2.jpg)
മനസാ വാചാ കർമണേയിൽ ആലപ്പി അഷ്റഫിന്‍റെ തിരക്കഥ പൂർത്തിയാക്കി. മലയാളസിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകളിലൊന്ന്, ഐ.വി ശശിയും ടി ദാമോദരനുമാണ്. ഭരതനൊപ്പം ചേർന്നപ്പോഴും പിറന്നു ഇത്തിരിപ്പൂവേ ചുവന്നപൂവേ, കാറ്റത്തെ കിളിക്കൂട് പോലുള്ള മലയാളത്തിന്‍റെ വളരെ പ്രശസ്തമായ കഥകൾ. മണിരത്നം മലയാളത്തിൽ ആദ്യമായി സിനിമയെടുത്തതും ദാമോദരൻ മാസ്റ്ററിന്‍റെ തിരക്കഥയിലായിരുന്നു. 1984ൽ പുറത്തിറങ്ങിയ ഉണരൂ ആണ് ചിത്രം.
![ദാമോദരൻ മാസ്റ്റർ പുതിയ വാർത്ത ദാമോദരൻ മാസ്റ്റർ ചരമദിനം വാർത്ത ദാമോദരൻ മാസ്റ്റർ മരണം വാർത്ത ടി ദാമോദരൻ സിനിമ വാർത്ത മലയാളം സിനിമ എഴുത്തുകാരൻ ഓർമദിനം വാർത്ത ഐവി ശശി ദാമോദരൻ സിനിമ വാർത്ത ദാമോദരൻ പുതിയ വാർത്ത ഒമ്പതാം ഓർമദിനം ദാമോദരൻ വാർത്ത t damodaran latest news damodaran master latest news malayalam legendary writer t damodaran malayalam cinema news aavanazhi film writer death day anniversary news dhamodharan death day news iv sasi damodaran news കഥയുടെ ആവനാഴി മലയാളം വാർത്ത ഓർമകളിൽ ദാമോദരൻ മാസ്റ്റർ പുതിയ വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/11189863_dhamo1.jpg)
വിദ്യാഭ്യാസം നേടിയിട്ടും പ്രാരാബ്ധങ്ങൾക്കിടയിൽ ചുമട്ടുതൊഴിലാളിയാകേണ്ടി വന്ന കോഴിക്കോടങ്ങാടിക്ക് പരിചയമുള്ളയാളാണ് അങ്ങാടി എന്ന സിനിമയിലെ ജയന്‍റെ കഥാപാത്രത്തിന് ആസ്പദമായത്. ജയന് പുരുഷസങ്കൽപത്തിന്‍റെ മൂർത്തിമദ്ഭാവത്തിന്‍റെ വിശേഷണം പതിച്ചു നൽകിയതിൽ ചിത്രത്തിലെ ഡയലോഗുകൾ അത്രയേറെ സഹായിച്ചിട്ടുണ്ട്. ബാബു എന്ന ചുമട്ടുതൊഴിലാളിയുടെ പ്രതിച്ഛായ നിമിഷനേരം കൊണ്ട് മാറ്റി പ്രതിഷ്ഠിക്കുകയായിരുന്നു അങ്ങാടിയിലെ ആ ഇംഗ്ലീഷ് ഡയലോഗ്. പിൽക്കാലത്ത് പല കഥാകാരന്മാരും അനുകരിച്ച ശൈലി. "വാട്ട് ഡിഡ് യു സേ? ബെഗ്ഗേഴ്സ്? മെയ് ബി വീ ആർ പൂഅർ... കൂലീസ്... ട്രോളി പുള്ളേഴ്‌സ്... ബട്ട് വീ ആർ നോട്ട് ബെഗ്ഗേഴ്സ്! യൂ എൻജോയ് ദിസ് സ്റ്റാറ്റസ് ഇൻ ലൈഫ് ബികോസ് ഓഫ് ഔർ സ്വെറ്റ് ആൻഡ് ബ്ലഡ്..." വെറും വാചകവേളകളല്ലായിരുന്നു ടി ദാമോദരന്‍റെ എഴുത്ത്. അതിൽ ശക്തമായ രാഷ്‌ട്രീയവും സാമൂഹിക പ്രതിബന്ധതയും അദ്ദേഹം സൂക്ഷിച്ചിരുന്നു.
മലബാർ മാപ്പിള ലഹളയുടെ പശ്ചാത്തലത്തിലൊരുക്കിയ ചരിത്രസിനിമ 1921ന്‍റെ എഴുത്തുകാരനാണ്, ശ്രീനിവാസൻ ടച്ചിൽ ആനവാൽ മോതിരത്തിനും കഥ ഒരുക്കിയത്. ഒരു രാഷ്‌ട്രീയ പ്രസ്ഥാനത്തോടും അമിതമായി കഥാകാരൻ പക്ഷം ചേർന്നില്ല. അങ്ങാടി, അടിമകൾ ഉടമകൾ ചിത്രങ്ങളിൽ തൊഴിലാളികളുടെയും ഇടതുപക്ഷ പ്രസ്ഥാനത്തിന്‍റെയും പ്രസക്തിയായിരുന്നു ഉയർത്തിക്കാട്ടിയത്. ആര്യൻ സിനിമയിലാകട്ടെ കാലഹരണപ്പെട്ട കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ കാപട്യങ്ങളെ തുറന്നുകാട്ടി.
1986ൽ മമ്മൂട്ടിയെ നായകനാക്കി ഐ.വി ശശി സംവിധാനം ചെയ്‌ത ആവനാഴി. വർഷങ്ങൾക്ക് ശേഷം ദാമോദരൻ മാസ്റ്ററിന്‍റെ തൂലിക വീണ്ടും ബാലുവിനെ വീണ്ടും പുനർജനിപ്പിച്ചപ്പോൾ ഇൻസ്പെക്ടർ ബൽറാം ഒന്നാം ഭാഗത്തേക്കാൾ വലിയ പ്രതികരണം നേടി. മമ്മൂട്ടിയുടെ ബൽറാം ക്ലൈമാക്സ് സീനിൽ പറയുന്ന തകർപ്പൻ ഹിന്ദി ഡയലോഗ് അഞ്ച് നേരം കേട്ടു പഠിച്ചാൽ കേരളാ പൊലീസിൽ രാഷ്ട്രഭാഷയുടെ തിളക്കം വർധിക്കുമെന്ന് ലീഡർ കരുണാകരൻ പറഞ്ഞത് ദാമോദരൻ മാസ്റ്റർ എഴുതിയ സംഭാഷണത്തെ കുറിച്ചാണ്.
മോഹൻലാലും മമ്മൂട്ടിയും ചേർന്നഭിനയിച്ച വാർത്ത, അമേരിക്ക അമേരിക്ക, മുഴുനീള കോമഡി ചിത്രം കാട്ടിലെ തടി തേവരുടെ ആന, മേഘം.... നിരവധി അനവധി ഹിറ്റ് കഥകളുടെ സൃഷ്‌ടാവ്. ചങ്കൂറ്റവും കരുത്തും സാമൂഹിക തിന്മക്കെതിരെയുള്ള ശരങ്ങളും, നാടിന്‍റെ നേർക്കാഴ്‌ചകളും തീഷ്ണമായ യാഥാർഥ്യങ്ങളും എഴുത്തിലൂടെ അനാവരണം ചെയ്തു. 2006ലെ യെസ് യുവർ ഓണർ അവസാന രചന.
കൊമേർഷ്യൽ കഥകൾ ഇത്രയും ഗംഭീരമായി എഴുതുകയും അവയെ തിയേറ്ററുകളിൽ കയ്യടിയാക്കുകയും ചെയ്ത ദാമോദരൻ മാസ്റ്റർക്ക് വേണ്ടത്ര അംഗീകാരം ലഭിച്ചില്ലെങ്കിലും കാലഘട്ടത്തിന്‍റെ ആവേശം പേറി ജനപ്രിയ എഴുത്തുകാർക്കൊപ്പം ദാമോദരൻ മാസ്റ്ററിന്‍റെയും പേര് ചേർക്കപ്പെട്ടു.
തിരക്കഥാകൃത്തായും നിർമാതാവായും സിനിമക്ക് മികച്ച സംഭാവനകൾ നൽകിയ ടി ദാമോദരൻ, പ്രിയദർശന്‍റെ കിളിച്ചുണ്ടൻ മാമ്പഴം, രഞ്ജിത്തിന്‍റെ പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്‍റെ കഥ തുടങ്ങിയ ചിത്രങ്ങളിലൂടെ സ്‌ക്രീനിൽ സാന്നിധ്യമറിയിച്ചും ശ്രദ്ധേയനായി. കായിക താരവും റഫറിയും കോച്ചുമായ മാസ്റ്റർ കോഴിക്കോട്ടെ പ്രശസ്ത കമന്‍റേറ്ററുമായിരുന്നു. "കോഴിക്കോടിന്‍റെ സാംസ്കാരിക ശാഖയിൽ എന്നും കലഹിക്കുന്ന പ്രതിഭാസാന്നിധ്യമായിരുന്നു," എന്ന് സഹപ്രവർത്തകനും സുഹൃത്തുമായ ജോൺ പോൾ ദാമോദരൻ മാസ്റ്ററെ കുറിച്ച് ഓർക്കുന്നു.
തന്‍റെ കാഴ്‌ചപ്പാടിനെ നേരെ നോക്കിപ്പറയാൻ സിനിമയിൽ മാത്രമല്ല, പൊതുവേദികളിൽ പോലും അദ്ദേഹത്തിന് ധൈര്യമുണ്ടായിരുന്നു. അഭിപ്രായങ്ങൾക്ക് മൂടുപടം നൽകാതെ ചിന്തയിലും ജീവിതത്തിലും കലയിലും കായികത്തിലും ടി ദാമോദരൻ ശോഭിച്ചതിനാലാണ് മലയാളത്തിന്‍റെ സാസ്‌കാരികമേഖലയിൽ ഇന്നും അദ്ദേഹം അനുസ്‌മരിക്കപ്പെടുന്നത്.