ETV Bharat / sitara

'ഓർമകൾക്കെന്ത് സുഗന്ധം' ; എം.ജി രാധാകൃഷ്‌ണന്‍റെ ഓർമകൾക്ക് 11 വയസ്‌ - mg radhakrishnan 11 years news

ലളിതസാന്ദ്രമായ സ്വരരാഗങ്ങളെ ആസ്വാദനത്തിന്‍റെ ലഹരിയിൽ കൊണ്ടെത്തിച്ച സംഗീതത്തിലെ അതികായൻ എം.ജി രാധാകൃഷ്‌ണന്‍റെ 11-ാം ഓർമദിവസമാണിന്ന്.

11 വർഷങ്ങൾ എംജി വാർത്ത  എംജി രാധാകൃഷ്ണൻ വാർത്ത  എംജി രാധാകൃഷ്ണൻ സംഗീതം വാർത്ത  എംജി രാധാകൃഷ്‌ണൻ സംഗീതസംവിധായകൻ വാർത്ത  എംജി രാധാകൃഷ്ണൻ ചരമം വാർത്ത  എംജി രാധാകൃഷ്ണൻ ഓർമ വാർത്ത  mg radhakrishnan news  mg radhakrishnan latest news  mg radhakrishnan music director news  mg radhakrishnan 11 years news  music director mg radhakrishnan news
എം.ജി രാധാകൃഷ്‌ണൻ
author img

By

Published : Jul 1, 2021, 11:00 PM IST

11 വർഷങ്ങൾ... നിനച്ചിരിക്കാതെ നിലച്ചുപോയ സംഗീതസപര്യയുടെ ഓർമകൾക്ക് ഒരു വയസ് കൂടി ഏറിയിരിക്കുന്നു. എങ്കിലും, പ്രാണവായുവായി സംഗീതത്തെ ശ്വസിച്ച ലളിതഗാനങ്ങളുടെ ചക്രവർത്തിയിൽ നിന്നുള്ള ഓരോ ഗാനങ്ങളും മരണമില്ലാതെ അനന്തതയിൽ വിഹരിക്കുകയാണ്.

ലളിതസാന്ദ്രമായ സ്വരരാഗങ്ങളെ ആസ്വാദനത്തിന്‍റെ ലഹരിയിൽ എത്തിച്ച മലയാളത്തിന്‍റെ പ്രിയപ്പെട്ട സംഗീതജ്ഞൻ, എംജി രാധാകൃഷ്ണൻ... മലയാളസാംസ്‌കാരിക രംഗത്ത് മുതൽക്കൂട്ടായ ഗാനങ്ങളെയും ഗായകരെയും സമ്മാനിച്ച് 11 വർഷങ്ങൾക്ക് മുമ്പ് കാലയവനികയിലേക്ക് പറന്നകന്ന മഹാരഥൻ.

സംഗീതപാരമ്പര്യത്തിലൂടെ ആസ്വാദകരുടെ ലോകത്തേക്ക്.

സിനിമാഗീതങ്ങൾക്കും ശാസ്‌ത്രീയസംഗീതത്തിനും ലളിതഗാനങ്ങൾക്കും കച്ചേരിസദസ്സുകൾക്കും നിത്യയൗവനമായ സംഭാവനകൾ നൽകിയ എം.ജി രാധാകൃഷ്‌ണൻ, ആലപ്പുഴയിലാണ് ജനിച്ചത്. ദക്ഷിണേന്ത്യയിലെ നാടകവേദികളിൽ ഏറെ പ്രശസ്തനായിരുന്ന സംഗീതജ്ഞൻ, മലബാർ ഗോപാലൻ നായരുടെ സംഗീതയാത്രയെ പിന്തുടർന്ന മൂന്ന് മക്കളിൽ മുതിർന്നവൻ. എം.ജി രാധാകൃഷ്ണന്‍റെ അമ്മ ഹരികഥാ പ്രാ‍വീണ്യം നേടിയ കമലാക്ഷിയമ്മയാണ്.

ഹരിപ്പാട് ബോയ്‌സ് സ്കൂളിൽ പ്രാഥമിക വിദ്യഭ്യാസം പൂർത്തിയാക്കുന്ന കാലത്ത് എം.ജി, സംഗീതകച്ചേരികളുടെ സ്ഥിരം കാഴ്ചക്കാരനായി കൂടി. ആലപ്പുഴ എസ്‌ഡി കോളജിൽ പ്രീ യൂണിവേഴ്‌സിറ്റി കോഴ്‌സ് ചെയ്യുമ്പോൾ സംഗീതമാണ് തന്‍റെ ജീവിതയാത്രയെന്ന് അദ്ദേഹം മനസിലുറപ്പിച്ചിരുന്നു.

തിരുവനന്തപുരത്തെ സ്വാതിതിരുനാൾ സംഗീത അക്കാദമിയിൽ നിന്ന് സംഗീതഭൂഷണം കരസ്ഥമാക്കിയ ശേഷം കേരളത്തിനകത്തും പുറത്തുമായി നിരവധി സംഗീത കച്ചേരികളിൽ പങ്കെടുത്തു. ഒപ്പം, 1962ൽ ആകാശവാണിയിൽ തംബുരു ആർട്ടിസ്റ്റായി തുടങ്ങി പിന്നീട് സംഗീതസംവിധായകനായും ദീർഘകാലം സേവനമനുഷ്‌ഠിച്ചു.

കാവാലം നാരായണപ്പണിക്കർ ഉൾപ്പെടെയുള്ള പ്രഗത്ഭരോട് ചേർന്ന് ആകാശവാണിയിൽ അദ്ദേഹം ലളിതഗാനങ്ങളുടെ ബൃഹത്തായ ശാഖ സൃഷ്ടിച്ചു. രാധയെ കാണാത്ത മുകിൽ വർണനോ... പി ഭാസ്കരനെഴുതിയ മയങ്ങി പോയി ഒന്നു മയങ്ങി പോയീ, പ്രാണസഖീ നിൻ മടിയിൽ, ഓടക്കുഴല്‍വിളി ഒഴുകിയൊഴുകി വരും, ഘനശ്യാമസന്ധ്യാ ഹൃദയം...സംഗീതജ്ഞൻ മീട്ടിയ ഈണങ്ങളിലൂടെ പിറവിയെടുത്ത ലളിതഗാനങ്ങളാണിവ.

More Read: നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍… എം.ജിയും ഈണവും; ഓർമക്ക് ഒരു പതിറ്റാണ്ട്

സിനിമയ്ക്കായി അദ്ദേഹം രചിച്ച ഈണങ്ങൾ പോലെ ജനപ്രിയമായിരുന്നു, കേരളത്തിലെ കലോത്സവ വേദികളില്‍ ഏറ്റവുമധികം ആലപിക്കപ്പെട്ട എം.ജിയുടെ ലളിതഗാനങ്ങളും.

11 വർഷങ്ങൾ എംജി വാർത്ത  എംജി രാധാകൃഷ്ണൻ വാർത്ത  എംജി രാധാകൃഷ്ണൻ സംഗീതം വാർത്ത  എംജി രാധാകൃഷ്‌ണൻ സംഗീതസംവിധായകൻ വാർത്ത  എംജി രാധാകൃഷ്ണൻ ചരമം വാർത്ത  എംജി രാധാകൃഷ്ണൻ ഓർമ വാർത്ത  mg radhakrishnan news  mg radhakrishnan latest news  mg radhakrishnan music director news  mg radhakrishnan 11 years news  music director mg radhakrishnan news
എം.ജി രാധാകൃഷ്‌ണൻ സഹോദരൻ എം.ജി ശ്രീകുമാർ

1969ല്‍ പുറത്തിറങ്ങിയ കള്ളിച്ചെല്ലമ്മ, കെ. രാഘവന്‍ മാസ്റ്റര്‍ ഈണം നല്‍കിയ "ഉണ്ണി ഗണപതിയെ" ഗാനത്തിന്‍റെ പിന്നണി ഗായകനായി തുടക്കം കുറിച്ച എം.ജി രാധാകൃഷ്‌ണൻ അരവിന്ദന്‍റെ 'തമ്പി'ലൂടെ ആദ്യ സംഗീതസംവിധാനം നിർവഹിച്ചു. ഇതിനിടെ ശരശയ്യ, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം ആലപിച്ച ഗാനങ്ങളും ശ്രദ്ധ നേടി.

ആലാപനത്തിലെ രാധാകൃഷ്ണന്‍റെ മറ്റ് ഗാനങ്ങൾ മാറ്റുവിൻ ചട്ടങ്ങളെ, മണിച്ചിത്രത്താഴിലെ അക്കുത്തിക്കുത്താനക്കൊമ്പിൽ, ശ്രീപാല്‍ക്കടലില്‍ തമ്പ് എന്നിവയാണ്. എങ്കിലും പാട്ടുകാരനായ എം.ജി രാധാകൃഷ്ണനേക്കാൾ ആസ്വാദകന് ഏറെ പ്രിയം അദ്ദേഹം സൃഷ്‌ടിച്ച ഈണങ്ങളെയും താളങ്ങളെയും രാഗങ്ങളെയുമായിരുന്നു.

നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ... സൂര്യകിരീടം വീണുടഞ്ഞു.... പഴംതമിഴ് പാട്ടിഴയും... തിരനുരയും ചുരുൾ മുടിയിൽ... ചാമരത്തിലെയും ദേവാസുരത്തിലെയും മണിച്ചിത്രത്താഴിലെയും അദ്വൈതത്തിലെയും അനന്തഭദ്രത്തിലെയും പാട്ടുകൾ പോലെ എഴുപതുകളുടെ അവസാനം മുതൽ മലയാളത്തിൽ സംഗീതവൃഷ്‌ടിയൊരുക്കുകയായിരുന്നു മഹാപ്രതിഭയായ സംഗീതജ്ഞൻ.

ഇതിൽ മണിച്ചിത്രത്താഴിനായി, പഴമയുടെ സാന്ദ്രസ്‌പർശത്തോടെ ആഭേരി രാഗം ചേർത്ത ഈണങ്ങളാവട്ടെ എക്കാലത്തെയും ക്ലാസിക് ഗാനമാണെന്നും പറയാം.ഞാൻ ഏകനാണ് എന്ന ചിത്രം കൂടി പുറത്തിറങ്ങിയപ്പോൾ മലയാളത്തിലെ ഹിറ്റ് ഗാനങ്ങളുടെ സ്രഷ്‌ടാവെന്ന ഖ്യാതിയും എം.ജി സ്വന്തമാക്കി.

More Read: എം.ജി രാധാകൃഷ്‌ണന്‍റെ ഭാര്യയും ഗാനരചയിതാവുമായ പത്മജ രാധാകൃഷ്‌ണൻ അന്തരിച്ചു

ഓ മൃദുലേ ഹൃദയമുരളിയിലൊഴുകി വാ... നിഴൽക്കൂട്ടിലെ നീല കിളി പൈതലേ പറയാതെ അറിയാതെ വഴിമാറി പോയോ.... ഒരു പൂവിതളിൻ.... പൂമകൾ വാഴുന്ന... ലളിതസാന്ദ്രമായ സ്വരരാഗങ്ങളിലൂടെ എൺപതിലധികം ചലച്ചിത്രങ്ങളിലാണ് സംഗീതജ്ഞൻ ഹൃദയസ്പർശിയായ ഗാനങ്ങൾ ചമച്ചത്.

യാനം, അഭയം, അന്നക്കുട്ടി കോടമ്പക്കം വിളിക്കുന്നു, നിധിയുടെ കഥ, പെരുവഴിയമ്പലം ചിത്രങ്ങളുടെ പശ്ചാത്തലസംഗീതവും അദ്ദേഹത്തിന്‍റെ സംഗീതസപര്യയുടെ അടയാളങ്ങളാണ്. സംഗീതം സമ്മാനിച്ച ചക്രവർത്തി, സംഗീതത്തിലേക്ക് നൽകിയ സംഭാവനകളാണ് കെ.എസ് ചിത്ര, ജി.വേണുഗോപാൽ, കെ.എസ് ബീന, അരുന്ധതി തുടങ്ങിയ അതികായ ഗായകർ.

എം.ജി രാധാകൃഷ്‌ണനും ഭാര്യ പത്മജയും

മഹാരഥനൊപ്പം സംഗീതത്തിന്‍റെ പാത പിന്തുടർന്ന എം.ജി ശ്രീകുമാർ, കർണാടക സംഗീതജ്ഞ ഡോ.ഓമനക്കുട്ടി എന്നിവർ സഹോദരങ്ങൾ. പത്മജയാണ് ഭാര്യ. 2020 ജൂൺ 15ന് ഹൃദയാഘാതത്തെ തുടർന്ന് പത്മജ അന്തരിച്ചു. ചെന്നെയിൽ സൗണ്ട് എഞ്ചിനീയറായ രാജകൃഷ്ണൻ, കാർത്തിക എന്നിവരാണ് മക്കൾ.

2001ല്‍ അച്ഛനെയാണെനിക്കിഷ്ടം എന്ന ചിത്രത്തിലൂടെയും 2006ല്‍ അനന്തഭദ്രത്തിലൂടെയും മികച്ച സംഗീതസംവിധായകനായി കേരള സംസ്ഥാന പുരസ്കാരം നേടിയത് അദ്ദേഹത്തിന്‍റെ സംഗീതപാടവത്തിനുള്ള ആദരവ് കൂടിയായിരുന്നു. കരള്‍രോഗത്തെ തുടര്‍ന്ന് ദീര്‍ഘകാല ചികിത്സയില്‍ ആയിരുന്ന എം.ജി രാധാകൃഷ്ണൻ 2010 ജൂലൈ രണ്ടിന് അന്തരിച്ചു.

തന്‍റെ ഒടുവിലത്തെ ഗാനത്തിലൂടെ സംസ്ഥാന അംഗീകാരവും നേടി ജീവിതയാത്ര അവസാനിപ്പിച്ച് മടങ്ങുമ്പോൾ, എം.ജി രാധാകൃഷ്‌ണന്‍റ ഈണം ചാലിച്ച ഓരോ ഗാനങ്ങളും സുഗന്ധമുള്ള ഓർമകളായും ഇവിടെ ശേഷിക്കുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.