ETV Bharat / sitara

ഐ.എം വിജയന്‍റെ 'മ് മ് മ്'; പുതിയ പോസ്റ്റർ റിലീസ് ചെയ്‌തത് ബൈച്ചുങ് ബൂട്ടിയ - footballer bhaichung bhutia poster release news

പ്രശസ്ത ഇന്ത്യൻ ഫുട്ബോൾ താരവും പത്മശ്രീ പുരസ്‌കാര ജേതാവുമായ ബൈച്ചുങ് ബൂട്ടിയയാണ് 'മ് മ് മ്' ചിത്രത്തിലെ പുതിയ പോസ്റ്റർ റിലീസ് ചെയ്‌തത്.

I.M Vijayan  ഐ.എം വിജയന്‍റെ മ് മ് മ് സിനിമ വാർത്ത  ബൈച്ചുങ് ബൂട്ടിയ മ് മ് മ് വാർത്ത  ഫുട്‌ബോൾ താരം ഐ.എം. വിജയന്‍റെ സിനിമ വാർത്ത  ബൈച്ചുങ് ബൂട്ടിയ പോസ്റ്റർ റിലീസ് ചെയ്‌തു വാർത്ത  footballer bhaichung bhutia news  footballer bhaichung bhutia poster release news  im vijayan starring mmmm film poster news
പുതിയ പോസ്റ്റർ റിലീസ് ചെയ്‌തത് ബൈച്ചുങ് ബൂട്ടിയ
author img

By

Published : Dec 31, 2020, 10:03 PM IST

വിജയ്‌യുടെ ബിഗിൽ ചിത്രത്തിൽ ശ്രദ്ധേയ വേഷം ചെയ്‌ത ഫുട്‌ബോൾ താരം ഐ.എം. വിജയന്‍റെ സിനിമാജീവിതത്തിൽ നിർണായകമാകുന്ന പുതിയ ചിത്രമാണ് 'മ് മ് മ്'. അന്താരാഷ്ട്ര പശ്ചാത്തലത്തിൽ വിജീഷ് മണി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പുതിയ പോസ്റ്റർ റിലീസ് ചെയ്‌തു. പ്രശസ്ത ഇന്ത്യൻ ഫുട്ബോൾ താരവും പത്മശ്രീ പുരസ്‌കാര ജേതാവുമായ ബൈച്ചുങ് ബൂട്ടിയയാണ് പുതിയ പോസ്റ്റർ റിലീസ് ചെയ്‌തത്.

" class="align-text-top noRightClick twitterSection" data="

Feeling excited and honoured to launch the poster of my favourite friend , football legend I.M.Vijayan Bhai's latest...

Posted by Bhaichung Bhutia on Tuesday, 29 December 2020
">

"എന്‍റെ പ്രിയപ്പെട്ട സുഹൃത്തും ഫുട്ബോൾ ഇതിഹാസവുമായ ഐ.എം വിജയൻ ഭായിയുടെ ഏറ്റവും പുതിയ ചിത്രത്തിലെ പോസ്റ്റർ റിലീസ് ചെയ്യാൻ ഭാഗ്യം ലഭിച്ചതിൽ അങ്ങേയറ്റം സന്തോഷവും അഭിമാനവും തോന്നുന്നു. മ് മ് മ് ചിത്രത്തിൽ വിജയനാണ് നായകൻ. അദ്ദേഹത്തിനും, ഒപ്പം സംവിധായകൻ വിജീഷ് മണിക്കും, നിർമാതാവ് സോഹൻ റോയിക്കും സ്‌ക്രീനിൽ ഒരു മികച്ച 'ഗെയിം' അവതരിപ്പിക്കാൻ സാധിക്കട്ടെ എന്ന് ഞാൻ ആശംസിയ്ക്കുന്നു," പോസ്റ്റർ പങ്കുവെച്ചുകൊണ്ട് ബൈച്ചുങ് ബൂട്ടിയ കുറിച്ചു.

മ് മ് മ് സൗണ്ട് ഓഫ് പെയിൻ എന്നാണ് സിനിമയുടെ മുഴുവൻ പേര്. ഏരീസ് ഗ്രൂപ്പിന്‍റെ ബാനറിൽ നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുള്ള സോഹൻ റോയ് എന്ന സംവിധായകനാണ് ചിത്രം നിർമിക്കുന്നത്. ജുബൈർ മുഹമ്മദ് ആണ് സംഗീത സംവിധായകൻ. അയ്യപ്പനും കോശിയും ചിത്രത്തിലൂടെ മലയാളിക്ക് പ്രിയങ്കരിയായ നഞ്ചിയമ്മ ചിത്രത്തിൽ ഗാനങ്ങൾ ആലപിക്കുന്നുണ്ട്.

പരിസ്ഥിതി സംരക്ഷണവും പ്രകൃതിയും പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രം വിദേശരാജ്യങ്ങളിലായിരുന്നു ചിത്രീകരണത്തിനായി തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് കൊവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയിലേക്ക് ലൊക്കേഷൻ മാറ്റുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.