ETV Bharat / sitara

തന്‍റെ പേരില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ നിയമ നടപടി സ്വീകരിക്കും-മാലാ പാര്‍വതി - mala parvathy news

'സഖാവ് പിണറായി വിജയന്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായതിന് ശേഷം മാത്രമെ അഭിനയത്തില്‍ തുടരുകയുള്ളുവെന്ന്' മാലാപാര്‍വതി പറഞ്ഞുവെന്നാണ് യുവത ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റ്. ഇതിനെതിരെയാണ് നടി ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്

If fake news spreads, legal action will be initiated - Mala Parvati  മാലാ പാര്‍വതി  മാലാ പാര്‍വതി ഫേസ്ബുക്ക് പോസ്റ്റ്  മാലാ പാര്‍വതി വാര്‍ത്തകള്‍  മാലാ പാര്‍വതി സിനിമകള്‍  Mala Parvati facebook post  mala parvathy news  mala parvathy movies
തന്‍റെ പേരില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ നിയമ നടപടി സ്വീകരിക്കും-മാലാ പാര്‍വതി
author img

By

Published : Apr 27, 2020, 11:07 AM IST

തന്‍റെ പേരില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നടി മാലാ പാര്‍വതി. കഴിഞ്ഞ ദിവസം യുവത എന്ന ഫേസ്ബുക്ക് പേജില്‍ താരത്തിന്‍റെ പേരില്‍ വന്ന വ്യാജ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് മാലാ പാര്‍വതി ഇക്കാര്യം വ്യക്തമാക്കിയത്. 'സഖാവ് പിണറായി വിജയന്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായതിന് ശേഷം മാത്രമെ അഭിനയത്തില്‍ തുടരുകയുള്ളുവെന്ന്' മാലാപാര്‍വതി പറഞ്ഞുവെന്നാണ് യുവത ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റ്.

  • " class="align-text-top noRightClick twitterSection" data="">

താൻ ഒരിക്കലും ഇത്തരത്തിലൊരു പരാമർശം നടത്തിയിട്ടില്ലെന്നും സംഘടിതമായ സൈബർ ഭീഷണിയുടെ ഭാ​ഗമാണ് യുവതയില്‍ കണ്ട പോസ്റ്റെന്നുമാണ് താന്‍ കരുതുന്നതെന്നും മാലാപാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചു. തന്‍റെ ചിത്രം സഹിതം ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ നിയമ നടപടി സ്വീകരിക്കുമെന്നും വ്യാജപ്രചാരണങ്ങളും അശ്ലീലവർഷവും കൊണ്ട് തന്‍റെ നിലപാട് മാറുമെന്ന് ആരും കരുതേണ്ടെന്നും മാലാ പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.