ETV Bharat / sitara

ഡ്രാഗൺസ് വരുന്നു; 'ഹൗസ് ഓഫ് ദി ഡ്രാഗൺ' അടുത്ത വർഷം ഷൂട്ടിങ് ആരംഭിക്കും

ഗെയിം ഓഫ് ത്രോൺസ് ടെലിവിഷൻ പരമ്പരയുടെ ആദ്യഭാഗം ഹൗസ് ഓഫ് ദി ഡ്രാഗൺ അടുത്ത വർഷം ചിത്രീകരണം ആരംഭിക്കും. 2022ൽ സീരീസ് പ്രദർശനത്തിന് എത്തും

author img

By

Published : Dec 6, 2020, 7:44 PM IST

ഡ്രാഗൺസ് വരുന്നു വാർത്ത  ഹൗസ് ഓഫ് ദ ഡ്രാഗൺ വാർത്ത  ഹൗസ് ഓഫ് ദ ഡ്രാഗൺ അടുത്ത വർഷം ഷൂട്ടിങ് ആരംഭിക്കും വാർത്ത  ഗെയിം ഓഫ് ത്രോൺസ് പുതിയ ഭാഗം വാർത്ത  എച്ച്ബിഒ ഹൗസ് ഓഫ് ദി ഡ്രാഗൺ വാർത്ത  house of the dragon shooting next year news  game of thrones prequel news  george rr martin series news  hbo series 2021 shooting news
ഹൗസ് ഓഫ് ദി ഡ്രാഗൺ' അടുത്ത വർഷം ഷൂട്ടിങ് ആരംഭിക്കും

റെക്കോർഡ് നിലവാരത്തിൽ ആരാധകരെ സൃഷ്‌ടിച്ച ഗെയിം ഓഫ് ത്രോൺസിന്‍റെ ടെലിവിഷൻ പരമ്പരയുടെ ആദ്യഭാഗം ഹൗസ് ഓഫ് ദി ഡ്രാഗണിന്‍റെ നിർമാണം അടുത്ത വർഷമാരംഭിക്കും. കഥയിലൂടെയും സങ്കീർണമായ കഥാപാത്രങ്ങളിലൂടെയും അഭിനയമികവിലൂടെയും മികച്ച പ്രതികരണം ലഭിച്ച ഗെയിം ഓഫ് ത്രോൺസ്, ജോർജ് ആർ.ആർ മാർട്ടിന്‍റെ പ്രസിദ്ധീകരണത്തിനെ അടിസ്ഥാനമാക്കിയായിരുന്നു തയ്യാറാക്കിയത്.

ഹൗസ് ഓഫ് ദ ഡ്രാഗൺ എന്ന പേരിൽ പരമ്പരയുടെ ആദ്യഭാഗം അടുത്ത വർഷം ചിത്രീകരണം ആരംഭിച്ച് 2022ൽ പ്രദർശനത്തിന് എത്തിക്കാനാണ് അണിയറപ്രവർത്തകർ ആലോചിക്കുന്നത്. ജോർജ് ആർ.ആർ മാർട്ടിൻ രചിച്ച 'ഫയർ ആന്‍റ് ബ്ലഡ്' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് പുതിയ സീരീസ്.

ഹൗസ് ടാർഗറിയെന്‍റെ പൂർവ ചരിത്രത്തിലൂടെ ആയിരിക്കും ഹൗസ് ഓഫ് ദി ഡ്രാഗണിന്‍റെ കഥ സഞ്ചരിക്കുന്നത്. ഗെയിം ഓഫ് ത്രോൺസിലെ രണ്ട് എപ്പിസോഡുകളുടെ സംവിധായകൻ മിഗുവൽ സാപോച്‌നിക്കും റയാൻ കോണ്ടലും പുതിയ സീരീസിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. പത്ത് എപ്പിസോഡുകളായാണ് എച്ച്ബിഒ ഹൗസ് ഓഫ് ദി ഡ്രാഗൺ പുറത്തിറക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.