ETV Bharat / state

കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു; 42 പേർക്ക് പരിക്ക് - BUS ACCIDENT IN KOZHIKODE

കോഴിക്കോട് ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു. ഇന്നലെ (ഒക്‌ടോബർ 06) രാത്രി 8:30 ഓടെയാണ് അപകടം. സ്വകാര്യ ബസ് നിരതെറ്റി വന്നതാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികൾ.

author img

By ETV Bharat Kerala Team

Published : 2 hours ago

ACCIDENT KERALA  LATEST MALAYALAM NEWS  കോഴിക്കോട് ബസ് കൂട്ടിയിടിച്ചു  കോഴിക്കോട് ബസ് അപകടം
BUS ACCIDENT IN KOZHIKODE (ETV Bharat)

കോഴിക്കോട്: മീഞ്ചന്ത ബൈപ്പാസിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു. 42 പേർക്ക് പരിക്കേറ്റു. ഇന്നലെ (ഒക്‌ടോബർ 06) രാത്രി 8:30 ഓടെയാണ് അപകടം. കോഴിക്കോട് നിന്നും വേങ്ങര ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസുമാണ് അപകടത്തിൽപ്പെട്ടത്.

ഇടിയുടെ ആഘാതത്തിൽ ഇരു ബസുകളുടെയും മുൻവശം പൂർണമായും തകർന്നു. ഇരു ബസുകളിലും ഉണ്ടായിരുന്ന പരിക്കേറ്റ യാത്രക്കാരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യ ബസ് നിരതെറ്റി വന്നതാണ് അപകട കാരണമെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

കോഴിക്കോട് കെഎസ്ആർടിസി ബസും സ്വകാര്യബസും കൂട്ടിയിടിച്ചു. (ETV Bharat)

അപകടത്തെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. പൊലീസ് സ്ഥലത്തെത്തി ബസുകൾ റോഡിൽനിന്ന് നീക്കി ഗതാഗതം പുനസ്ഥാപിച്ചു.

Also Read: നിര്‍ത്തിയിട്ട കെഎസ്‌ആര്‍ടിസി ബസ് പിന്നോട്ടുരുണ്ടു; മതിലും കവാടവും തകര്‍ന്നു, സംഭവം ഇത് രണ്ടാം തവണ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.