ETV Bharat / bharat

സംവിധായകൻ ശ്യാം ബെനഗൽ അന്തരിച്ചു; വിടപറഞ്ഞത് ഇന്ത്യന്‍ സമാന്തര സിനിമയുടെ അമരക്കാരന്‍ - SHYAM BENEGAL PASSED AWAY

വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

DIRECTOR SHYAM BENEGAL  SHYAM BENEGAL MUMBAI  സംവിധായകന്‍ ശ്യാം ബെനഗൽ  ശ്യാം ബെനഗൽ സിനിമ
Shyam Benegal (Facebook@Shyam Benegal)
author img

By ETV Bharat Kerala Team

Published : 5 hours ago

മുംബൈ: പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ ശ്യാം ബെനഗൽ അന്തരിച്ചു. 90 വയസായിരുന്നു. മകൾ പിയ ബെനഗലാണ് മരണ വിവരം അറിയിച്ചത്. വൈകിട്ട് ആറരയോടെ മുംബൈയിലെ വോക്കാർഡ് ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെക്കാലമായി അദ്ദേഹം ചികിത്സയിലായിരുന്നു.

എഴുപതുകളില്‍ ഇന്ത്യന്‍ സിനിമയില്‍ പടര്‍ന്നു പിടിച്ച സമാന്തര സിനിമയുടെ അമരക്കാരനാണ് ശ്യാം ബെനഗൽ. മുഖ്യധാരാ സിനിമയുടെ കീഴ്വഴക്കങ്ങളിൽ നിന്ന് വ്യത്യസ്‌തമായി റിയലിസവും സാമൂഹിക പ്രതിബദ്ധതയും ഇഴചേര്‍ന്നതായിരുന്നു ബെനഗലിന്‍റെ ചലചിത്രങ്ങള്‍. സെലിബ്രിറ്റി സംവിധായകരുടെ സിനിമാ ആകാശത്തിനിടയിൽ ധ്രുവനക്ഷത്രമായി ശ്യാം ബെനഗൽ ഉദിച്ചു നിന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ശ്യാം ബെനഗലിന്‍റെ 'അങ്കുർ' (1973), 'നിഷാന്ത്' (1975), 'മന്ഥൻ' (1976), 'ഭൂമിക' (1977) എന്നിവയിലൂടെയാണ് ഇന്ത്യന്‍ മിഡില്‍ സിനിമയുടെ ആരംഭമുണ്ടാകുന്നത്. കലാമൂല്യം മുന്നിട്ട് നില്‍ക്കുന്നതും അതേസമയം വാണിജ്യപരമായി നേട്ടമുണ്ടാക്കിയതുമാണ് ബെനഗല്‍ സിനിമകള്‍.

ശബാന ആസ്‌മി, നസ്‌റുദ്ദീൻ ഷാ, ഓം പുരി, സ്‌മിതാ പാട്ടീൽ, കുൽഭൂഷൺ ഖർബന്ദ, അമരേഷ് പുരി തുടങ്ങിയ പ്രതിഭകളെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിക്കുന്നത് ശ്യാം ബെനഗലാണ്. 1962-ൽ പുറത്തിറങ്ങിയ 'ഘേർ ബേത്ത ഗംഗ' എന്ന ചിത്രത്തിലൂടെയാണ് ശ്യാം ബെനഗല്‍ സംവിധായക രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്.

1973-ൽ പുറത്തിറങ്ങിയ 'അങ്കുർ' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. ലക്ഷ്‌മി എന്ന ദാസിയെ അവതരിപ്പിച്ച ശബാന ആസ്‌മിയുടെ ശക്തമായ ചലചിത്ര അരങ്ങേറ്റം കൂടിയായിരുന്നു ചിത്രം. സാമൂഹിക വിഷയങ്ങളാണ് ബെനഗല്‍ ചിത്രങ്ങളുടെ പ്രധാന പ്രമേയം.

സിനിമ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് 2007ല്‍ ദാദാ സാഹബ് ഫാൽക്കെ പുരസ്‍കാരം ലഭിച്ചിട്ടുണ്ട്. 1991ല്‍ രാജ്യം പത്മഭൂഷണ്‍ നൽകി ആദരിച്ചു. അങ്കൂര്‍, നിഷാന്ദ്, ഭൂമിക, ജനൂൻ, ആരോഹണ്‍, സുബൈദ, ദ ഫോര്‍ഗോട്ടൻ ഹീറോ തുടങ്ങിയവ ശ്രദ്ധേയ ചിത്രങ്ങളാണ്.

Also Read:പുഷ്‌പ 2 സിനിമ റിലീസിനിടെ യുവതി മരിച്ച സംഭവം; കുടുംബത്തിന് 50 ലക്ഷം രൂപ നല്‍കി നിര്‍മാതാക്കള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.