കാത്തിരിപ്പിനൊടുവില്‍ ഹോളിവുഡ് ചിത്രം ജോക്കര്‍ ഇന്ത്യന്‍ തീയേറ്ററുകളിലെത്തി. ഒക്ടോബര്‍ നാലിന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം ഗാന്ധി ജയന്തിയുടെ അവധി പരിഗണിച്ചാണ് ഇന്ന് റിലീസ് ചെയ്തത്. ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ആദ്യം കാണാനായതിന്‍റെ ആവേശത്തിലാണ് 'ജോക്കര്‍' ആരാധകന്‍.
ലോകം മുഴുവന്‍ സ്നേഹിച്ച ആ വില്ലന്‍ കഥാപാത്രം വീണ്ടും എത്തുന്നുവെന്ന വാര്‍ത്ത പരന്നപ്പോള്‍ മുതല്‍ ആവേശത്തിലാണ് ലോകമെമ്പാടുമുള്ള സിനിമാ ആസ്വാദകര്‍. ലോകം മുഴുവന്‍ ആരാധകരുള്ള ജോക്കറായി സാക്ഷാല്‍ വൊക്വീന്‍ ഫീനിക്സ് തന്നെയെത്തുമെന്നറിഞ്ഞപ്പോഴേക്കും ആകാംക്ഷ ഇരട്ടിച്ചിരിന്നു. പിന്നീട് പുറത്തുവന്ന ടീസറുകളിലും ട്രെയിലറുകളിലും നിറഞ്ഞു നിന്ന ഫീനിക്സിന്‍റെ അസാമാന്യ പ്രകടനം തരംഗമായിരുന്നു. വൊക്വീൻ ജോക്കർ വേഷം അതിമനോഹരമായി കൈകാര്യം ചെയ്തിട്ടുണ്ടെന്നാണ് നിരൂപകരടക്കം വാഴ്ത്തിയത്.
- " class="align-text-top noRightClick twitterSection" data="">
2008ല്‍ പുറത്തിറങ്ങിയ ബാറ്റ്‍മാന്‍ ചിത്രം 'ഡാര്‍ക്ക് നൈറ്റി'ലെ വില്ലന്‍ കഥാപാത്രമായിരുന്നു ജോക്കറെങ്കിൽ ഇപ്പോള്‍ തീയേറ്ററുകളിലെത്തിയ ചിത്രത്തിൽ ജോക്കറാണ് നായകന്‍. മറ്റ് രാജ്യങ്ങളില്‍ ഒക്ടോബര്‍ നാലിന് തന്നെയായിരിക്കും ചിത്രം പ്രദര്‍ശനത്തിനെത്തുക. എങ്ങനെയാണ് ജോക്കര്‍ ഇത്ര ക്രൂരനായ വില്ലനായി മാറിയെന്നതാണ് ചിത്രത്തിന്‍റെ പ്രമേയം. 77 ശതമാനം റേറ്റിങ്ങാണ് ചിത്രത്തിന് റോട്ടന്‍ ടൊമാറ്റോ നല്‍കിയിരിക്കുന്നത്. ചിത്രത്തിന്‍റെ ടീസറും ട്രെയിലറുമെല്ലാം ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു. ഒപ്പം വിവാദങ്ങള്‍ക്കും സിനിമ തിരികൊളുത്തിയിട്ടുണ്ട്. അമേരിക്കയിലെന്നും ചര്‍ച്ചയാകുന്ന തോക്ക് ഭീകരതയുമായി ബന്ധപ്പെട്ടതാണ് സിനിമയെ ചൊല്ലിയുളള വിവാദം. സമൂഹം തങ്ങളോട് ചെയ്തതിനുള്ള പ്രതികാരമെന്ന നിലയില്‍ ആളുകളെ വെടിവച്ച് കൊല്ലുന്നവരെ മഹത്വവത്കരിക്കുന്നതാണ് ചിത്രമെന്നാണ് ഉയരുന്ന വിമര്‍ശനങ്ങള്‍.