റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ഹോളിവുഡ് ചിത്രമാണ് ഗ്രേഹൗണ്ട്. ടോം ഹാങ്ക്‌സ് നേവി കമാന്‍ഡറുടെ വേഷത്തിലെത്തുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ഗെറ്റ് ലോയുടെ സംവിധായകന്‍ ആരോണ്‍ സ്നെയ്‌ഡറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സിഎസ് ഫോറസ്റ്ററിന്‍റെ നോവലിനെ ആസ്പദമാക്കി ഹാങ്ക്‌സ് തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
രണ്ടാം ലോകമഹായുദ്ധമാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. ഹാങ്ക്സ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര് ക്യാപ്റ്റന്‍ ഏണസ്റ്റ് ക്രൗസെന്നാണ്. മാനുവല്‍ ഗാര്‍സിയ റൂള്‍ഫോ, എലിസബത്ത് ഷൂ, സ്റ്റീഫന്‍ ഗ്രഹാം, റോബ് മോര്‍ഗന്‍, കാള്‍ ഗ്ലുസ്മാന്‍ എന്നിവരും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. ജൂണില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.