ETV Bharat / sitara

തകര്‍ത്താടി അദിതിയും കാജലും; 'ഹേയ്‌ സിനാമിക' നാളെ തിയേറ്ററുകളില്‍

Hey Sinamika theatre release: ദുല്‍ഖര്‍ സല്‍മാന്‍റെ ഏറ്റവും പുതിയ ചിത്രമായ 'ഹേയ്‌ സിനാമിക' നാളെ തിയേറ്റര്‍ റിലീസായി പ്രേക്ഷകര്‍ക്ക്‌ മുമ്പിലെത്തുകയാണ്. പ്രഖ്യാപനം മുതല്‍ തന്നെ മാധ്യമശ്രദ്ധ നേടിയ ചിത്രത്തിന്‍റെ ഓരോ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്‌.

Hey Sinamika Mandarama song  Hey Sinamika theatre release  'ഹേയ്‌ സിനാമിക' നാളെ തിയേറ്ററുകളില്‍  Hey Sinamika songs  Hey Sinamika trailer  Dulquer Salmaan 33rd movie  Hey Sinamika cast and crew  Hey Sinamika from OK Kanmani song
തകര്‍ത്താടി അദിതിയും കാജലും; 'ഹേയ്‌ സിനാമിക' നാളെ തിയേറ്ററുകളില്‍
author img

By

Published : Mar 2, 2022, 5:56 PM IST

Hey Sinamika theatre release: ദുല്‍ഖര്‍ സല്‍മാന്‍റെ ഏറ്റവും പുതിയ ചിത്രമായ 'ഹേയ്‌ സിനാമിക' നാളെ തിയേറ്റര്‍ റിലീസായി പ്രേക്ഷകര്‍ക്ക്‌ മുമ്പിലെത്തുകയാണ്. പ്രഖ്യാപനം മുതല്‍ തന്നെ മാധ്യമശ്രദ്ധ നേടിയ ചിത്രത്തിന്‍റെ ഓരോ പുതിയ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്‌.

  • " class="align-text-top noRightClick twitterSection" data="">

Hey Sinamika Mandarama song: ചിത്രത്തിലെ പുതിയ ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. 'ഹേയ്‌ സിനാമിക'യിലെ നായികമാരായ കാജല്‍ അഗര്‍വാളും അദിതി റാവുവുമാണ് ഗാനരംഗത്തിലുള്ളത്‌. മനോഹരമായ നൃത്തച്ചുവടുകളുമായാണ് ഇരുവരും ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്‌. രംബലു ഗൊസാലയുടെ വരികള്‍ക്ക്‌ ഗോവിന്ദ്‌ വസന്തയുടെ സംഗീതത്തില്‍ ഹരിണി ഇന്തുരിയാണ് ആലാപനം.

Hey Sinamika songs: നേരത്തെ ചിത്രത്തിലെ 'തോഴി', 'അച്ചമില്ലൈ' എന്നീ ഗാനങ്ങളും പുറത്തിറങ്ങിയിരുന്നു. 'തോഴി' പ്രേക്ഷക ഹൃദയങ്ങളില്‍ ഇടംപിടിച്ചപ്പോള്‍ 'അച്ചമില്ലൈ' ഗാനം സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായി മാറിയിരുന്നു. വാലന്‍റൈന്‍ ദിനത്തോടനുബന്ധിച്ച്‌ 'ഹേയ്‌ സിനാമിക'യിലെ പ്രണയ ഗാനവും പുറത്തിറങ്ങിയിരുന്നു. വാലന്‍റൈന്‍ ദിനത്തിന് മുമ്പേ ഗാനം പുറത്തിറങ്ങിയെങ്കിലും പ്രണയം ആഘോഷിച്ചാണ് ഗാനരംഗത്തില്‍ ദുല്‍ഖറും അദിതി റാവുവും പ്രത്യക്ഷപ്പെട്ടത്‌.

Hey Sinamika trailer: ചിത്രത്തിന്‍റെ ട്രെയ്‌ലറും ആരാധകര്‍ ഏറ്റെടുത്തിരുന്നു. 'പിരിയാന്‍ ഒരുപാട്‌ കാരണമുണ്ട്‌. ഒന്നിക്കാന്‍ ഒരേയൊരു കാരണം മാത്രം..' അതാണ്‌ കാതല്‍ എന്ന്‌ ട്രെയ്‌ലറില്‍ ദുല്‍ഖറിന്‍റെ കഥാപാത്രം പറയുന്ന ഡയലോഗ്‌ ട്രെയ്‌ലര്‍ പുറത്തിറങ്ങിയ സമയത്ത്‌ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നത്‌.

Dulquer Salmaan 33rd movie: ദുല്‍ഖര്‍ സല്‍മാന്‍റെ 33ാമത് ചിത്രമാണിത്‌. കോമഡി റൊമാന്‍റിക്‌ വിഭാഗത്തിലാണ് ചിത്രം ഒരുങ്ങുന്നത്. കൊറിയോഗ്രാഫര്‍ ബൃന്ദ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'ഹേയ്‌ സിനാമിക'. 'കണ്ണും കണ്ണും കൊള്ളയടിത്താന്‍' എന്ന സിനിമയ്‌ക്ക്‌ ശേഷം ദുല്‍ഖര്‍ നായകനാകുന്ന തമിഴ്‌ ചിത്രം കൂടിയാണ് 'ഹേയ്‌ സിനാമിക'. സെന്‍സറിങ്‌ പൂര്‍ത്തിയായി 'ഹേയ്‌ സിനാമിക'യ്‌ക്ക്‌ യു സര്‍ട്ടിഫിക്കറ്റും ലഭിച്ചിരുന്നു.

Hey Sinamika cast and crew: കാജല്‍ അഗര്‍വാള്‍, അദിതി റായ് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. അദിതി റായാണ് ചിത്രത്തില്‍ ദുല്‍ഖറിന്‍റെ നായികയായെത്തുന്നത്. ദുല്‍ഖറും അദിതി റാവു ഹൈദരിയും ഇതാദ്യമായാണ്‌ ഒന്നിച്ചെത്തുന്നത്‌. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷം ഒന്നിച്ച് ജീവിക്കുന്ന ഭാര്യാ ഭര്‍ത്താക്കന്‍മാരുടെ വേഷമാണ് ദുല്‍ഖറിനും അദിതിക്കും. ഭര്‍തൃഗൃഹത്തിലെ അഞ്ച് വര്‍ഷത്തെ മടുപ്പുളവാക്കുന്ന ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് നായിക. തുടര്‍ന്നുള്ള സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

Hey Sinamika from OK Kanmani song: മണിരത്‌നം സംവിധാനം ചെയ്‌ത ദുല്‍ഖര്‍ ചിത്രം 'ഒകെ കണ്‍മണി' എന്ന ചിത്രത്തിലെ ഒരു ഗാനത്തില്‍ നിന്നുമാണ് ചിത്രത്തിന് 'ഹേയ്‌ സിനാമിക' എന്ന പേരിട്ടിരിക്കുന്നത്. ജിയോ സ്‌റ്റുഡിയോസ്‌, ഗ്ലോബല്‍ വണ്‍ സ്‌റ്റുഡിയോസ്‌, വൈക്കം 18 സ്‌റ്റുഡിയോസ്‌ എന്നീ ബാനറുകളിലാണ് നിര്‍മാണം. പ്രീത ജയറാമാണ് ഛായാഗ്രഹണം. മദന്‍ കര്‍ക്കിയുടെ വരികള്‍ക്ക്‌ ഗോവിന്ദ്‌ വസന്തയാണ് സംഗീതം. സിനിമയുടെ പ്രധാന ഭാഗമെല്ലാം ചിത്രീകരിച്ചിരിക്കുന്നത് ചെന്നൈയിലാണ്.

Also Read: 4 വര്‍ഷങ്ങള്‍ക്ക്‌ ശേഷമുള്ള ഷാരൂഖ്‌ ഖാന്‍ ചിത്രം; റിലീസ്‌ തീയതി പുറത്ത്‌

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.