Alexander Jacob controversy speech : മുന്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബിന്‍റെ വിവാദ പരാമര്‍ശമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍. അലക്‌സാണ്ടര്‍ ജേക്കബിന്‍റെ ഹാര്‍വാര്‍ഡ് സര്‍വകലാശാല പരാമര്‍ശ പ്രസംഗമാണ് വിവാദങ്ങള്‍ക്ക് വഴി തുറന്നത്.
Alexander Jacob Harvard University trolls : നിരവധി പേരാണ് മുന്‍ ഡിജിപിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്. അലക്‌സാണ്ടര്‍ ജേക്കബിനെതിരെ ട്രോളുകളും പ്രചരിക്കുകയാണ്. നടന്‍ ഹരീഷ് പേരടിയും ഫേസ്‌ബുക്ക് പോസ്‌റ്റുമായി എത്തിയിരിക്കുകയാണ്. കിഴക്കോട്ട് നോക്കിയിരുന്ന് പഠിച്ചാല്‍ ബുദ്ധികൂടുമെന്ന് പറയുന്ന പോലെയാണ് ഇടതു പക്ഷത്തിരുന്നാല്‍ ബുദ്ധിജീവിയാകുമെന്ന് കരുതുന്നതെന്നാണ് ഹരീഷ് പേരടി പറയുന്നത്.
- " class="align-text-top noRightClick twitterSection" data="">
Hareesh Peradi facebook post on Alexander Jacob : 'കിഴക്കും പടിഞ്ഞാറും ഇല്ലെങ്കിൽ ഇടതുപക്ഷവും വലതുപക്ഷവുമില്ല...
കിഴക്കോട്ട് നോക്കിയിരുന്ന് പഠിച്ചാൽ ബുദ്ധികൂടുമെന്ന് പറയും പോലെയാണ് ഇടതുപക്ഷത്തിരുന്നാൽ ബുദ്ധിജീവിയാകുമെന്ന് കരുതുന്നത്.. തിരിയുന്ന ഭൂമിയുടെ യാഥാർത്ഥ്യം ഉൾകൊള്ളാതെ സുര്യൻ ഉദിക്കുന്നു എന്ന് പറയുന്ന നമ്മൾ എത്ര പാവങ്ങളാണ് ല്ലേ?... എല്ലാ വിപ്ലവ കവിതകളിലും മുദ്രാവാക്യങ്ങളിലും ഉദിച്ചുയരുന്ന സൂര്യന് ഇപ്പോഴും വലിയ സ്ഥാനമാണ്...
ഒരിക്കലും ഉദിക്കാത്ത സൂര്യൻ നമ്മുടെ ബുദ്ധിയെ എന്താണ് വിളിക്കുന്നത് എന്ന് ആർക്കറിയാം.. ഇല്ലാത്ത സമയത്തെ വാച്ചാക്കി കൈയ്യിൽ കെട്ടി അത് നോക്കി ജീവിക്കുന്നവർ അമ്പലത്തിലും പള്ളിയിലും പോയി പ്രാർത്ഥിക്കുന്നവർ ഇല്ലാത്ത ഈശ്വരനെ ആശ്രയിച്ച് ജീവിക്കുന്നു എന്ന് കളിയാക്കും... സമയവും നമുക്ക് ജീവിക്കാൻ വേണ്ടി നമ്മൾ ഉണ്ടാക്കിയതാണെന്ന് ഓർക്കാതെ... സമയമായാലും കിഴക്കായാലും പടിഞ്ഞാറായാലും ഇടതായാലും വലതായാലും നമ്മൾ എല്ലാവരുടെയും തലച്ചോറ് ഇപ്പോഴും ഗുഹാമനുഷ്യന്റെ സെറ്റിങ്ങിൽസ് തന്നെയാണ്..
പ്രിയപ്പെട്ട ഭൂമിയമ്മെ ഞങ്ങൾക്ക് പരസ്പരം ഗുഡ് മോർണിങ്ങും ഗുഡ് നൈറ്റും പറയാൻ വേണ്ടി ഇല്ലാത്ത സമയം പാലിക്കാൻ വേണ്ടി ഇനിയും തിരിയേണമേ.' -ഹരീഷ് പേരടി കുറച്ചു.