സുഡാനി ഫ്രൈം നൈജീരിയക്ക് ശേഷം സക്കറിയ മുഹമ്മദ് സംവിധാനം ചെയ്‌ത പുതിയ ചിത്രം ഹലാല്‍ ലൗ സ്റ്റോറിയും ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്നു. ഒക്ടോബര്‍ 15ന് ആമസോണ്‍ പ്രൈമില്‍ ചിത്രം റിലീസ് ചെയ്യും. സൂഫിയും സുജാതയ്‌ക്കും ശേഷം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്ന മലയാള സിനിമ കൂടിയാണ് ഹലാല്‍ ലൗ സ്റ്റോറി. ചിത്രം ഒടിടി റിലീസിനെത്തുന്ന വിവരം സംവിധായകന്‍ തന്നെയാണ് സോഷ്യല്‍മീഡിയ വഴി അറിയിച്ചത്. ഇന്ദ്രജിത്ത് സുകുമാരന്‍, ഗ്രെയ്‌സ് ആന്‍റണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
പപ്പായ ഫിലിംസിന്‍റെ ബാനറില്‍ ആഷിഖ് അബു, ജെസ്‌ന ആഷിം, ഹര്‍ഷദ് അലി എന്നിവര്‍ ചേര്‍ന്നാണ് ഹലാല്‍ ലവ് സ്റ്റോറി നിര്‍മിച്ചിരിക്കുന്നത്. ജോജു ജോര്‍ജ്, സൗബിന്‍ ഷാഹിര്‍, ഷറഫുദ്ദീന്‍, അഭിരാം പൊതുവാള്‍, സിദ്ദിഖ് കൊടിയത്തൂര്‍ എന്നിവരും ചിത്രത്തിലുണ്ട്. സക്കറിയ, മുഹ്‌സിന്‍ പരാരി, ആഷിഫ് കാക്കോടി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷഹബാസ് അമന്‍ പാടി പുറത്തിറങ്ങിയ ചിത്രത്തിലെ 'സുന്ദരനായവനേ' എന്ന ഗാനം വലിയ ജനപ്രീതി നേടിയിരുന്നു.