ETV Bharat / sitara

സൗഹൃദത്തിന് അരനൂറ്റാണ്ട് പഴക്കം, മോഹന്‍ലാലിന് ആശംസകളുമായി ജി. സുരേഷ് കുമാര്‍ - mohanlal birthday

പ്രിയദർശൻ-മോഹൻലാൽ-സുരേഷ് കുമാർ കൂട്ടുകെട്ടിൽ പുതിയ സിനിമയുണ്ടാവുന്നതിന് തടസമില്ലെന്ന് ജി.സുരേഷ് കുമാര്‍ പറഞ്ഞു

g.suresh kumar birthday wish for actor mohanlal  മോഹന്‍ലാലിന് ആശംസകളുമായി സുരേഷ് കുമാര്‍  മോഹന്‍ലാല്‍ പിറന്നാള്‍  ലാലേട്ടന്‍ ബര്‍ത്ത് ഡേ
സൗഹൃദത്തിന് അരനൂറ്റാണ്ട് പഴക്കം, മോഹന്‍ലാലിന് ആശംസകളുമായി സുരേഷ് കുമാര്‍
author img

By

Published : May 21, 2020, 10:28 AM IST

Updated : May 21, 2020, 8:44 PM IST

തിരുവനന്തപുരം: അറുപതിന്‍റെ നിറവില്‍ നില്‍ക്കുന്ന മലയാളത്തിന്‍റെ സ്വന്തം നടന്‍ മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്ന് ഉറ്റസുഹൃത്തും നിർമാതാവുമായ ജി.സുരേഷ്‌ കുമാര്‍. പിറന്നാള്‍ മംഗളങ്ങള്‍ നേര്‍ന്നപ്പോള്‍ മോഹന്‍ലാല്‍ നല്‍കിയ രസികന്‍ മറുപടിയും അദ്ദേഹം ഇടിവി ഭാരതുമായി പങ്കുവെച്ചു. എനിക്കിപ്പോഴും പതിനാറ് വയസല്ലേയെന്നായിരുന്നു മോഹന്‍ലാല്‍ നല്‍കിയ മറുപടി. താര രാജാവായി മോഹൻലാൽ മാറുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് സുരേഷ് കുമാർ പറഞ്ഞു. കഠിനാധ്വാനവും സമർപ്പണവുമാണ് ലാലിന്‍റെ വിജയത്തിന് പിന്നിൽ. തങ്ങളുടെ സൗഹൃദത്തിന് അരനൂറ്റാണ്ട് പഴക്കമുണ്ട്. തിരുവനന്തപുരം മോഡൽ സ്കൂളിൽ ഒരേ ക്ലാസിലാണ് പഠിച്ചത്. കൗമാരത്തിലും യൗവനത്തിലും സിനിമയിലും ഒന്നിച്ചായിരുന്നു. പ്രിയദർശന്‍റെ ആദ്യ ചിത്രം പൂച്ചയ്ക്കൊരു മൂക്കുത്തി നിർമിച്ചത് താനാണ്. ഇപ്പോൾ തങ്ങളുടെ മക്കളും സിനിമയിൽ സജീവമായി. പുറമേ നാണക്കാരനായ ലാൽ കൂട്ടുകാർക്കിടയിൽ അങ്ങനെയല്ല. പരന്ന വായനയും ഉന്നതമായ സൗഹൃദങ്ങളുമാണ് പലപ്പോഴും ലാൽ തത്വചിന്തകനെപ്പോലെ സംസാരിക്കുന്നതിന് കാരണം. പ്രിയദർശൻ-മോഹൻലാൽ-സുരേഷ് കുമാർ കൂട്ടുകെട്ടിൽ പുതിയ സിനിമയുണ്ടാവുന്നതിന് തടസമില്ലെന്നും അദ്ദേഹം പറഞ്ഞു.

സൗഹൃദത്തിന് അരനൂറ്റാണ്ട് പഴക്കം, മോഹന്‍ലാലിന് ആശംസകളുമായി സുരേഷ് കുമാര്‍

ആറാം തമ്പുരാൻ, വിഷ്ണുലോകം, ബട്ടർഫ്ലൈസ് തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചത് സുരേഷ് കുമാറാണ്. ഭാവിയിൽ വലിയ വിജയങ്ങൾ ലാലിനെ തേടിയെത്തുമെന്നും സുരേഷ് കുമാർ ആശംസിച്ചു.

Last Updated : May 21, 2020, 8:44 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.