77–ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരം പ്രഖ്യാപിച്ചു. പോയ വർഷത്തെ ഹിറ്റ് ചിത്രം ജോക്കറിലെ പ്രകടനത്തിന് ജോക്വിൻ ഫീനിക്‌സ് മികച്ച നടനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം ലഭിച്ചു. ബ്രാഡ് പിറ്റ് ആണ് ഈ വർഷത്തെ മികച്ച സഹനടനായി തെരഞ്ഞെടുക്കപ്പെട്ടത്. യൂണിവേഴ്‌സൽ പിക്ചേഴ്‌സിന്‍റെ '1917' മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി. മികച്ച സംവിധായകനുള്ള സുവർണ്ണ പുരസ്‌കാരം സാം മെൻഡിസിനാണ്. 'പാരസൈറ്റ്' മികച്ച വിദേശ ചിത്രമായി. ഹിൽദുർ ഗുവനാഡോട്ടിർന് മികച്ച സംഗീതസംവിധായകനുള്ള പുരസ്‌കാരം ലഭിച്ചു.
-
Congratulations to 1917 (@1917) - Best Motion Picture - Drama. - #GoldenGlobes pic.twitter.com/SzPeW8iVOW
— Golden Globe Awards (@goldenglobes) January 6, 2020 " class="align-text-top noRightClick twitterSection" data="
">Congratulations to 1917 (@1917) - Best Motion Picture - Drama. - #GoldenGlobes pic.twitter.com/SzPeW8iVOW
— Golden Globe Awards (@goldenglobes) January 6, 2020Congratulations to 1917 (@1917) - Best Motion Picture - Drama. - #GoldenGlobes pic.twitter.com/SzPeW8iVOW
— Golden Globe Awards (@goldenglobes) January 6, 2020
'ജൂഡി'യിലെ പ്രകടനത്തിന് റെനി സെൽവെഗർ മികച്ച അഭിനേത്രിയായി തെരഞ്ഞെടുത്തു. 'മാര്യേജ് സ്റ്റോറി'യിലെ അഭിനയത്തിന് ലോറ ഡെർണിന് മികച്ച സഹനടിക്കുള്ള പുരസ്കാരം ലഭിച്ചു.മ്യൂസിക്കൽ അല്ലെങ്കിൽ കോമഡി മോഷൻ ചിത്രം വിഭാഗത്തില്‍ അക്വാഫിനയാണ് സഹനടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. 'ദി ഫെയർ വെല്ലി'ലെ അഭിനയത്തിനാണ് പുരസ്കാരം ലഭിച്ചത്. വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡിലെ തിരക്കഥക്ക് ക്വെന്‍റിൻ ടരാന്‍റിനോക്ക് ഗോൾഡൻ ഗ്ലോബ് അവാർഡ് ലഭിച്ചു. കോമഡി/ മ്യൂസിക്കൽ മോഷൻ ചിത്രമായി തെരഞ്ഞെടുത്തതും ഈ ചിത്രമാണ്.
-
Olivia Colman discusses her unexpected win and unexpected career ambitions with the HFPA backstage after winning for Best Actress - TV Drama. pic.twitter.com/c2476DPk9o
— Golden Globe Awards (@goldenglobes) January 6, 2020 " class="align-text-top noRightClick twitterSection" data="
">Olivia Colman discusses her unexpected win and unexpected career ambitions with the HFPA backstage after winning for Best Actress - TV Drama. pic.twitter.com/c2476DPk9o
— Golden Globe Awards (@goldenglobes) January 6, 2020Olivia Colman discusses her unexpected win and unexpected career ambitions with the HFPA backstage after winning for Best Actress - TV Drama. pic.twitter.com/c2476DPk9o
— Golden Globe Awards (@goldenglobes) January 6, 2020
മ്യൂസിക്കൽ അല്ലെങ്കിൽ കോമഡി മോഷൻ ചിത്രം വിഭാഗത്തിലെ അഭിനയത്തിന് ടാരൻ എഗേർട്ടണിനെ സഹനടനായി തെരഞ്ഞെടുത്തു. 'റോക്കറ്റ്മാനി'ലെ അഭിനയമാണ് ടാരൻ എഗേർട്ടണിന് പുരസ്കാരം നേടിക്കൊടുത്തത്. മികച്ച ടെലിവിഷൻ സീരീസായി എച്ച് ബി ഒയുടെ സക്‌സഷനും മികച്ച മ്യൂസിക്കൽ അല്ലെങ്കിൽ കോമഡി ടെലിവിഷൻ സീരീസായി ഫ്ലീബാഗിനെയും പ്രഖ്യാപിച്ചു. ടെലിവിഷൻ സീരീസിലെ മികച്ച നടി ഒളീവിയ കോൾമാനും (ദി ക്രൗണ്‍) മികച്ച നടനായി സക്സെഷനിലെ ബ്രയാൻ കോക്‌സും ഗോൾഡൻ ഗ്ലോബിനർഹരായി.
-
After their big win at the #GoldenGlobes, the cast of Fleabag discusses the origins of the show and how far they’ve come. pic.twitter.com/GO754Yomzv
— Golden Globe Awards (@goldenglobes) January 6, 2020 " class="align-text-top noRightClick twitterSection" data="
">After their big win at the #GoldenGlobes, the cast of Fleabag discusses the origins of the show and how far they’ve come. pic.twitter.com/GO754Yomzv
— Golden Globe Awards (@goldenglobes) January 6, 2020After their big win at the #GoldenGlobes, the cast of Fleabag discusses the origins of the show and how far they’ve come. pic.twitter.com/GO754Yomzv
— Golden Globe Awards (@goldenglobes) January 6, 2020
ചലച്ചിത്ര-ടെലിവിഷൻ രംഗത്തെ മികച്ച നേട്ടങ്ങളെ അംഗീകരിക്കുന്നതിനായി ഹോളിവുഡ് ഫോറിൻ പ്രസ് അസോസിയേഷൻ നൽകുന്ന പുരസ്കാരമാണ് ഗോൾഡൻ ഗ്ലോബ് അവാർഡ്. ഈ വർഷത്തെ ഗോൾഡൻ ഗ്ലോബ് പുരസ്‌കാരദാന ചടങ്ങ് ലോസ് ഏഞ്ചൽസിലാണ് നടന്നത്.