ETV Bharat / sitara

നയാ റിവേരയുടെ മൃതദേഹം കണ്ടെടുത്തു

author img

By

Published : Jul 14, 2020, 12:25 PM IST

കഴിഞ്ഞ ബുധനാഴ്‌ചയാണ് നടിയും ​ഗായികയും മോഡലുമായ നയാ റിവേരയെ സതേൺ കാലിഫോർണിയയിലെ പിരു തടാകത്തിൽ കാണാതായത്. നീണ്ട ആറു ദിവസത്തെ തിരച്ചിലിനൊടുവിലാണ് റിവേരയുടെ മൃതദേഹം കണ്ടെത്തിയത്

glee actor naya rivera dead  naya rivera body found  glee actor naya rivera missing  naya rivera missing updates  naya rivera death news  ബോട്ടിങ്ങിനിടെ കാണാതായി  കാണാതായ നടി  നയാ റിവേരയുടെ മൃതദേഹം  വെൻചുര കൗണ്ടി  ഗ്ലീ ഫെയിം റിവേര  മൃതദേഹം കണ്ടെടുത്തു  California lake  Ventura County Sheriff
നയാ റിവേരയുടെ മൃതദേഹം കണ്ടെടുത്തു

വാഷിങ്‌ടണ്‍: ബോട്ടിങ്ങിനിടെ കാണാതായ നടിയും ​ഗായികയും മോഡലുമായ നയാ റിവേരയുടെ മൃതദേഹം കണ്ടെത്തി. തുടർച്ചയായ ആറു ദിവസത്തെ തിരച്ചിലിനൊടുവിലാണ് സതേൺ കാലിഫോർണിയയിലെ പിരു തടാകത്തിൽ നിന്ന് റിവേരയുടെ മൃതദേഹം കണ്ടെടുത്തത്. വെൻചുര കൗണ്ടിയിൽ നിന്നും നടിയുടെ മൃതദേഹം കണ്ടെടുത്തതായി അധികൃതർ അറിയിച്ചു. ആത്മഹത്യ ശ്രമമോ മറ്റോ ഉണ്ടായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

പിരു തടാകത്തിൽ നിന്ന് റിവേരയുടെ മൃതദേഹം കണ്ടെടുത്തു

കഴിഞ്ഞ ബുധനാഴ്‌ചയാണ് ഗ്ലീ ഫെയിം നയാ റിവേരയെ തടാകത്തിൽ കാണാതായത്. 33 കാരിയായ റിവേര തന്‍റെ നാലു വയസുള്ള മകനൊപ്പം ബോട്ടിൽ യാത്ര ചെയ്യുമ്പോഴാണ് സംഭവം. ജാക്കറ്റ് ധരിച്ച നിലയില്‍ മകനെ ബോട്ടില്‍ കണ്ടെത്തി. താനും അമ്മയും തടാകത്തില്‍ നീന്തുകയായിരുന്നെന്നും എന്നെ തിരിച്ച് ബോട്ടില്‍ കയറ്റിയശേഷം അമ്മയെ കണ്ടില്ലെന്നുമാണ് റിവേരയുടെ മകൻ മൊഴി നൽകിയത്. തുടർന്ന്, റോബോട്ടിക് ഉപകരണങ്ങള്‍ ഉപയോഗിച്ചും മുങ്ങൽ വിദഗ്‌ധരുടെ സഹായത്തോടെയും നടിക്കായി തിരച്ചിൽ നടത്തിയിരുന്നു. ഗ്രാമി അവാർഡ്, സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ് അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾക്ക് അർഹയായ നയാ റിവേര ഒട്ടനവധി ടെലിവിഷൻ സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.