ETV Bharat / sitara

18-ാമത് ദി ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ സ്റ്റട്ട്ഗാർട്ടിൽ പുരസ്കാരം നേടി ജിയോ ബേബി - ജർമൻ സ്റ്റാർ ഓഫ് ഇന്ത്യ

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെ സംവിധാനത്തിനാണ് ജിയോ ബേബിക്ക് അവാർഡ് ലഭിച്ചിരിക്കുന്നത്.

Geo Baby wins award at The Indian Film Festival Stuttgart  ദി ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ സ്റ്റട്ട്ഗാർട്ട്  Geo Baby  the great indian kitchen  The Indian Film Festival Stuttgart  ജിയോ ബേബി  ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ  ജർമൻ സ്റ്റാർ ഓഫ് ഇന്ത്യ  german star of india
Geo Baby wins award at The Indian Film Festival Stuttgart
author img

By

Published : Jul 25, 2021, 12:55 PM IST

Updated : Jul 25, 2021, 1:30 PM IST

യൂറോപ്പിലെ ഏറ്റവും വലിയ ഇന്ത്യൻ ചലച്ചിത്ര മേളയായ ദി ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ സ്റ്റട്ട്ഗാർട്ടിന്‍റെ 18-ാം പതിപ്പിൽ വിജയകിരീടം നേടി സംവിധായകൻ ജിയോ ബേബി. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന സിനിമയ്ക്കാണ് നേട്ടം. ഫീച്ചർ ഫിലിം വിഭാഗത്തിൽ ജർമൻ സ്റ്റാർ ഓഫ് ഇന്ത്യ 2021 എന്ന അവാർഡാണ് ജിയോ ബേബി കരസ്ഥമാക്കിയിരിക്കുന്നത്. ചലച്ചിത്ര നിർമാണത്തിലെ മികച്ച നേട്ടങ്ങൾക്കാണ് ജർമൻ സ്റ്റാർ ഓഫ് ഇന്ത്യ അവാർഡ് നൽകുന്നത്.

തൊണ്ടിമുതലും ദൃക്‌സാക്ഷിയുമെന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും നായിക നായകന്മാരായി എത്തിയ ചിത്രമായിരുന്നു 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍:മഹത്തായ ഭാരതീയ അടുക്കള'. ഒടിടി പ്ലാറ്റ്‌ഫോമായ നീസ്ട്രീമിലൂടെ ചിത്രം റിലീസ് ചെയ്തതുമുതൽ വളരെയധികം നിരൂപക പ്രശംസയും പ്രേക്ഷക പ്രശംസയും നേടാൻ ചിത്രത്തിന് കഴിഞ്ഞിരുന്നു.

ദി ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ സ്റ്റട്ട്ഗാർട്ട്

2004 മുതലാണ് യൂറോപ്പിലെ ഏറ്റവും വലിയ ഇന്ത്യൻ ചലച്ചിത്ര മേളയായ ദി ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ സ്റ്റട്ട്ഗാർട്ട് സംഘടിപ്പിക്കാൻ തുടങ്ങിയത്. ബോളിവുഡ് ആൻഡ് ബിയോണ്ട് എന്ന് ആദ്യ കാലത്ത് അറിയപ്പെട്ടിരുന്ന ചലച്ചിത്ര മേള 2011 മുതലാണ് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ സ്റ്റട്ട്ഗാർട്ട് എന്ന് അറിയപ്പെടാൻ തുടങ്ങിയത്.

ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ സ്റ്റട്ട്ഗാർട്ട് ഇന്ത്യൻ സിനിമകളുടെ വർധിച്ചുവരുന്ന അന്താരാഷ്ട്രവൽക്കരണത്തെയും ജർമനിയിലെ ഇന്ത്യൻ സംസ്കാരത്തോടുള്ള താൽപ്പര്യത്തെയും പ്രതിഫലിപ്പിക്കുന്നതാണ്.

Last Updated : Jul 25, 2021, 1:30 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.