ETV Bharat / sitara

വീണ്ടും ബോക്‌സ് ഓഫീസ് ഹിറ്റൊരുക്കാൻ 'ജെന്‍റിൽമാൻ2' എത്തുന്നു - madhubala

തിരക്കഥയിലും സംഗീതത്തിലും സംവിധാനമികവിലും നൂതനസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള ചലച്ചിത്ര നിർമാണത്തിലും ജെന്‍റിൽമാൻ മികച്ചു നിന്നു. അർജുൻ, മധുബാല എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശങ്കർ സംവിധാനം ചെയ്‌ത ചിത്രത്തിന്‍റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് നിർമാതാവ് കെ.ടി കുഞ്ഞുമോൻ.

ജെന്‍റിൽമാൻ2  ബോക്‌സ് ഓഫീസ് ഹിറ്റ്  അർജുൻ സർജ  എ.ആർ റഹ്‌മാൻ  എസ്. ശങ്കർ  കെ.ടി കുഞ്ഞുമോൻ  Gentleman 2 to get a sequel in multi language  producer kt kunjumon  arjun sarja  a r rahman  s shankar  madhubala  gentleman2
വീണ്ടും ബോക്‌സ് ഓഫീസ് ഹിറ്റൊരുക്കാൻ 'ജെന്‍റിൽമാൻ2' എത്തുന്നു
author img

By

Published : Sep 12, 2020, 3:14 PM IST

അർജുൻ സർജയുടെയും എ.ആർ റഹ്‌മാന്‍റെയും എസ്. ശങ്കറെന്ന സംവിധായകന്‍റെയും കൂടാതെ, പ്രഭുദേവ, വടിവേലു തുടങ്ങിയവരുടെയും പ്രശസ്‌തിയിലേക്കുള്ള യാത്രയിൽ 1993ൽ പുറത്തിറങ്ങിയ 'ജെന്‍റിൽമാൻ' എന്ന തമിഴ് ചിത്രമുണ്ട്. പുതുമുഖ സംവിധായകനെയും നവാഗത സാങ്കേതിക വിദഗ്‌ധരെയും അന്ന് മുൻ നിരയിൽ പ്രശസ്‌തനല്ലാതിരുന്ന നടനെയും ഉൾപ്പെടുത്തി, നൂതനസാങ്കേതികവിദ്യയുടെ എല്ലാ സാധുതകളും പരീക്ഷിച്ച് തിയേറ്ററുകളിൽ വിജയം കൊയ്‌ത ചിത്രമായിരുന്നു ജെന്‍റിൽമാൻ. മലയാളിയായ കെ.ടി കുഞ്ഞുമോനായിരുന്നു ദക്ഷിണേന്ത്യ മുഴുവൻ പ്രശസ്‌തിയാർജിച്ച ചിത്രത്തിന്‍റെ നിർമാതാവ്. ഇപ്പോഴിതാ തിരക്കഥയിലും സംഗീതത്തിലും സംവിധാനമികവിലും മികച്ചു നിന്ന സിനിമയുടെ രണ്ടാം ഭാഗത്തിന്‍റെ പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് നിർമാതാവ്.

" class="align-text-top noRightClick twitterSection" data="

Happy to announce the sequel for Mega blockbuster Gentleman. #Gentleman2 Produced by...

Posted by K. T. Kunjumon Kunjumon on Thursday, 10 September 2020
">

"എന്‍റെ മെഗാ ബ്ലോക്ക് ബ്ലസ്റ്റർ ജെന്‍റിൽമാന്‍റെ തുടർഭാഗത്തെ കുറിച്ച് പ്രഖ്യാപിക്കുന്നതിൽ സന്തോഷം. ജെന്‍റിൽമാൻ ഫിലിം ഇന്‍റർനാഷണലിന്‍റെ ബാനറിൽ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ചിത്രം പുറത്തിറങ്ങും," എന്ന് നിർമാതാവ് കെ.ടി കുഞ്ഞുമോൻ തന്‍റെ ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെ അറിയിച്ചു. രണ്ടാം ഭാഗത്തിലും നൂതന മാർഗങ്ങൾ ഉപയോഗിച്ച് ഹോളിവുഡ് നിലവാരത്തിലായിരിക്കും ബഹുഭാഷാ ചിത്രം തയ്യാറാക്കുന്നത്.

അർജുൻ, മധുബാല കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ജെന്‍റിൽമാൻ ബോക്‌സ് ഓഫീസ് ഹിറ്റ് മാത്രമായിരുന്നില്ല, 175 ദിവസം തിയേറ്ററുകളിൽ നിറഞ്ഞോടിയ ചലച്ചിത്രം മികച്ച സംവിധായകൻ, നടൻ, സംഗീത സംവിധായകൻ ഉൾപ്പടെ നിരവധി സംസ്ഥാന പുരസ്‌കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. ജെന്‍റിൽമാന് പുറമെ, കാതൽ ദേസം, വസന്തകാല പറവൈ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ നിർമാതാവ് കൂടിയാണ് കെ.ടി കുഞ്ഞുമോൻ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.