ETV Bharat / sitara

കുട്ടി സ്റ്റോറി; 'എ കോക്‌ടെയ്‌ല്‍ ലവ് സ്റ്റോറി' - Vijay sethupathi Kutty Story

ഫെബ്രുവരി 12ന് ചിത്രം റിലീസ് ചെയ്യും. ഗൗതം മേനോൻ, വിജയ്, വെങ്കട് പ്രഭു, നളൻ കുമരസാമി എന്നിവരാണ് ആന്തോളജിയില്‍ ഉള്‍പ്പെടുന്ന ചെറു ചിത്രങ്ങള്‍ സംവിധാനം ചെയ്‌തിരിക്കുന്നത്

കുട്ടി സ്റ്റോറി ട്രെയിലര്‍  തമിഴ് ആന്തോളജി കുട്ടി സ്റ്റോറി  വിജയ് സേതുപതി കുട്ടി സ്റ്റോറി  ഗൗതംമേനോന്‍ സിനിമ വാര്‍ത്തകള്‍  Gautham Vasudev Menon Venkat Prabhu  Vijay sethupathi Kutty Story Official Trailer out now  Vijay sethupathi Kutty Story  Kutty Story Official Trailer out now
കുട്ടി സ്റ്റോറി; 'എ കോക്‌ടെയ്‌ല്‍ ലവ് സ്റ്റോറി'
author img

By

Published : Feb 6, 2021, 3:52 PM IST

പുത്തം പുതു കാലൈയ്‌ക്കും, പാവ കഥയ്‌കള്‍ക്കും ശേഷം തമിഴില്‍ നിന്നും ഒരു ആന്തോളജി കൂടി റിലീസിന് തയ്യാറെടുക്കുന്നു. കുട്ടി സ്റ്റോറി എന്ന് പേരിട്ടിരിക്കുന്ന ആന്തോളജിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. വ്യത്യസ്ഥമായ പ്രണയ ബന്ധങ്ങളെ കുറിച്ചാണ് സിനിമ ചര്‍ച്ച ചെയ്യുന്നതെന്നാണ് ട്രെയിലര്‍ പറയുന്നത്. വേൽസ് ഫിലിം ഇന്‍റര്‍നാഷണൽ നിർമിക്കുന്ന ആന്തോളജി ചിത്രം 'ഇറ്റ്‌സ് ആള്‍ എബൗട്ട് ലവ്' എന്ന ടാഗ് ലൈനോടെയാണ് റിലീസിന് തയ്യാറെടുക്കുന്നത്. ഫെബ്രുവരി 12ന് ചിത്രം റിലീസ് ചെയ്യും. ഗൗതം മേനോൻ, വിജയ്, വെങ്കട് പ്രഭു, നളൻ കുമരസാമി എന്നിവരാണ് ആന്തോളജിയില്‍ ഉള്‍പ്പെടുന്ന ചെറു ചിത്രങ്ങള്‍ സംവിധാനം ചെയ്‌തിരിക്കുന്നത്. വിജയ് സേതുപതി, അതിഥി ബാലന്‍, അമല പോള്‍, മേഘ ആകാശ്, അമിതാഷ്, വരുണ്‍, ഗൗതം വാസുദേവ് മേനോന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നത്.

  • " class="align-text-top noRightClick twitterSection" data="">

ചിത്രത്തിലെ അഭിനേതാക്കളായ വിജയ് സേതുപതി, സാക്ഷി അഗര്‍വാള്‍ എന്നിവരുടെ സോഷ്യല്‍മീഡിയ പേജുകള്‍ വഴി നേരത്തെ ആന്തോളജിയുടെ ഫസ്റ്റ്ലുക്ക് പോസറ്റര്‍ റിലീസ് ചെയ്‌തിരുന്നു. മാസ്റ്ററിലെ വില്ലനായുള്ള ഗംഭീര പ്രകടനം കാഴ്ചവെച്ച വിജയ്‌ സേതുപതിയുടെ റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമ കൂടിയാണിത്. മാസ്റ്ററിലെ കഥാപാത്രത്തില്‍ നിന്നും വ്യത്യസ്ഥമായ ഒന്നായിരിക്കും കുട്ടി സ്റ്റോറിയിലെ വിജയ്‌ സേതുപതിയുടെ കഥാപാത്രം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.