ETV Bharat / sitara

കാർത്തിക്കും ജെസ്സിയും തിരിച്ചു വരുന്നു? ഗൗതം മേനോൻ ചിത്രത്തിന്‍റെ ടീസർ പുറത്തിറക്കി - second part of VTV

'കാര്‍ത്തിക് ഡയല്‍ സെയ്‌ത യെന്‍' എന്ന ഹ്രസ്വ ചിത്രത്തിന്‍റെ ടീസറിൽ കാർത്തിക്കിന് പുതിയ തിരക്കഥകൾ എഴുതാൻ പ്രചോദനം നൽകുന്ന ജെസ്സിയെയാണ് അവതരിപ്പിക്കുന്നത്.

ഗൗതം മേനോൻ  കാർത്തിക്കും ജെസ്സിയും  കാര്‍ത്തിക് ഡയല്‍ സെയ്‌ത യെന്‍  ലോക്ക് ഡൗൺ  വിണ്ണൈത്താണ്ടി വരുവായാ  തൃഷ  karthika and jessy  vinnaithandi varuvaya  Karthik dial seitha en  gautham menon  thrisha  second part of VTV  ഗൗതം മേനോൻ ചിത്രത്തിന്‍റെ ടീസർ
ഗൗതം മേനോൻ ചിത്രത്തിന്‍റെ ടീസർ
author img

By

Published : May 11, 2020, 11:32 AM IST

ലോക്ക് ഡൗണിൽ തിയേറ്ററുകൾ അടച്ചുപൂട്ടേണ്ടി വന്നെങ്കിലും എല്ലാം ശരിയാകുമെന്നും ഇനിയും വിജയങ്ങൾ തേടിയെത്തുമെന്നും കാർത്തികിനോട് പറയുകയാണ് ജെസ്സി. വിണ്ണൈത്താണ്ടി വരുവായാ ചിത്രത്തിലെ കഥാപാത്രങ്ങൾ വീണ്ടുമെത്തുമെന്ന പ്രതീക്ഷയാണ് സംവിധായകൻ ഗൗതം വാസുദേവ് മേനോന്‍ പ്രേക്ഷകരുമായി പങ്കുവെക്കുന്നത്. 'കാര്‍ത്തിക് ഡയല്‍ സെയ്‌ത യെന്‍' എന്ന ഹ്രസ്വ ചിത്രത്തിലൂടെ വിണ്ണൈത്താണ്ടി വരുവായയുടെ രണ്ടാം ഭാഗം എത്തുമെന്ന് സംവിധായകൻ പുറത്തുവിട്ട ടീസറിൽ സൂചിപ്പിക്കുന്നുണ്ട്. "നീ എഴുതണം, കാർത്തിക്. എല്ലാം ശരിയാകും. തിയേറ്ററുകൾ തുറക്കും. ഇപ്പോൾ ഉള്ള നെറ്റ്ഫ്ലിക്‌സ്, ആമസോൺ എല്ലാവരും നിന്‍റെ എഴുത്തിനെ തേടി വരും. അത്രക്ക് മനോഹരമാണ് നിന്‍റെ എഴുത്ത്," എന്നാണ് ജെസ്സി കഥാപാത്രത്തെ അവതരിപ്പിച്ച നടി തൃഷ ഫോണില്‍ സംസാരിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

ഒന്‍ഡ്രാഗ എന്‍റർടൈൻമെന്‍റാണ് കാര്‍ത്തിക് ഡയല്‍ സെയ്‌ത യെന്‍ ചിത്രത്തിന്‍റെ നിർമാണം.ഹ്രസ്വ ചിത്രം വിണ്ണൈത്താണ്ടി വരുവായയുടെ രണ്ടാം ഭാഗമാണോ അതോ കാർത്തിക്കിനെയും ജെസ്സിയെയും മാത്രം പുനഃസൃഷ്‌ടിക്കുന്നതാണോ എന്നതിൽ വ്യക്തത ഇല്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.