സുജന റാവു തിരക്കഥയെഴുതി സംവിധാനം ചെയ്‌ത മൾട്ടി ലാംഗ്വേജ് ആന്തോളജി ഗമനത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. നിത്യ മേനൻ, ശ്രിയ ശരൺ, ശിവ കണ്ടുകുറി, പ്രിയങ്ക ജവാൽകർ എന്നിവരാണ് ആന്തോളജിയിലെ പ്രധാന അഭിനേതാക്കള്‍. ഇളയരാജയാണ് ആന്തോളജിക്കായി സംഗീതം ഒരുക്കിയിരിക്കുന്നത്. നാലുപേരുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന ആന്തോളജിയുടെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
മൂകയായ വീട്ടമ്മയുടെ വേഷത്തിലാണ് ചിത്രത്തില്‍ ശ്രിയ ശരണ്‍ എത്തുന്നത്. നിത്യാ മേനോന്‍ ചിത്രത്തില്‍ ഒരു ഗസ്റ്റ് അപ്പിയറന്‍സാണ് നടത്തുന്നത്. ഒരു അറിയപ്പെടുന്ന ഗായികയായാണ് നിത്യ ചിത്രത്തില്‍ എത്തുന്നത്. ഹൈദരാബാദിലുണ്ടാകുന്ന ഒരു പ്രളയത്തിന്‍റെ പശ്ചാത്തലത്തിലാണ് സിനിമ സഞ്ചരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
സിനിമാപ്രേമികള്‍ക്ക് മികച്ച വിരുന്നായിരിക്കും ഈ മള്‍ട്ടി ലാംഗ്വേജ് ആന്തോളജിയെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. നടന്‍ ജയംരവിയാണ് ഗമനത്തിന്‍റെ തമിഴ് ട്രെയിലര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.